ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സൈനിങ് നടത്തിയ പുതിയ വിദേശ താരമായ ഓസ്ട്രേലിയൻ താരം ജോഷുവ സൊറ്റീരിയോ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പരിശീലനത്തിനിടെ പരിക്ക് ബാധിച്ച് പിൻവാങ്ങിയിരുന്നു.
പിന്നീട് താരത്തിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. കാലിന്റെ ആംഗിളിൽ പരിക്ക് ബാധിച്ച ജോഷുവ സൊറ്റീരിയോക്ക് തിരികെ മൈതാനത്തു തിരിച്ചെത്തുന്നതിന് കാലിൽ സർജറി ചെയ്യേണ്ടത് അത്യാവശ്യമായതിനാൽ 2024 വരെ താരത്തിന് ഇനി കളിക്കാൻ കഴിയില്ല എന്ന് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി അറിയിച്ചിട്ടുണ്ട്.
27-വയസുകാരനായ ഓസ്ട്രേലിയൻ താരം ജോഷുവ സൊറ്റീരിയോക്ക് വേണ്ടി കഴിയുന്നതെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ചെയ്യുമെന്നും ആരാധകരുടെ ശക്തമായ പിന്തുണ താരത്തിന് ഉണ്ടാകണമെന്ന് ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു.
പ്രീസീസൺ പരിശീലനം ആരംഭിച്ച് ഏതാനും ദിവസങ്ങൾ മാത്രമാകുമ്പോഴാണ് തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി പുതിയ താരത്തിനു പരിക്ക് ബാധിക്കുന്നത്. ഈ സീസണിലേക്ക് ഇനി പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് പുതിയ ഏഷ്യൻ കോട്ട താരത്തിനെ സ്വന്തമാക്കുമോ എന്ന് കണ്ടറിയണം.
കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇതാ..