ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പുതിയ ഇന്ത്യൻ സൈനിങ് താരങ്ങൾക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ തിരച്ചിൽ നടത്തുകയാണ്.
പ്രബീർ ദാസ്, ബികാഷ് സിങ് എന്നിവരെ കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് കാര്യമായ സൈനിങ്ങുകൾ ഇത്തവണ നടത്തിയിട്ടില്ല എന്ന നിരാശയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക്. നിരവധി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നുമുണ്ട്.
ഇപ്പോഴിതാ നീണ്ട ഒരു ഇടവേളക്ക് ശേഷം പുതിയൊരു സൈനിങ് കൂടി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്രഖ്യാപിച്ചിട്ടുണ്ട്. 2023-2024 സീസണിലേക്ക് വേണ്ടി മുംബൈ സിറ്റി എഫ്സിയിൽ നിന്നും നവോച്ച സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരു വർഷത്തെ ലോണടിസ്ഥാനത്തിൽ ടീമിലേക്ക് കൊണ്ടുവന്നത്.
2024 വരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി സൈൻ ചെയ്യുന്ന 23-കാരനായ റൈറ്റ് ബാക്ക് താരത്തിന്റെ സാനിധ്യം ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്തേക്കും. എന്തായാലും ഒരു സൈനിങ് പ്രഖ്യാപനം കൂടി ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി നടത്തിയതോടെ ആരാധകർക്ക് ആശ്വാസമായി.