ഐഎസ്‌എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടുകെട്ടിയ എല്ലാ വിദേശ കളിക്കാരും ക്ലബ് വിടുന്നതായി ബ്ലാസ്റ്റേഴ്‌സ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഗാരി ഹൂപ്പര്‍, വിസന്റെ ഗോമസ്, ഫാക്കുണ്ടോ പെരേര, ജോര്‍ഡാന്‍ മറെ, ബക്കാരി കോനെ, കോസ്റ്റ നമോയന്‍സു എന്നിവരുമായുള്ള കരാര്‍ ആണ് ക്ലബ് അവസാനിപ്പിച്ചത്.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഫകുണ്ടോ പെരേര ക്ലബ് വിടുന്നത് ആരാധകരെ കൂടുതൽ നിരാശയിലാക്കും. ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് മധ്യ നിര താരമായ സിഡോഞ്ച നേരത്തെ ക്ലബ് വിട്ടിരുന്നു.
പുതിയ കോച്ചായി ഇവാന്‍ വുകോമനോവിച്ച് സ്ഥാനമേറ്റതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ക്ലബിന്റെ ഈ തീരുമാനം.
പുതിയ കോച്ചിന്റെ ശൈലിക്ക് അനുയോജ്യമായ വിദേശ താരങ്ങളെ കണ്ടെത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ നീക്കമാണ് ഇതിനു പിന്നിൽ എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
ബ്ലാസ്റ്റേഴ്‌സ്സ് സ്പോർട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍സിന്റെ നേതൃത്വത്തില്‍ മികച്ച താരങ്ങളെ എത്തിക്കാനാകും ക്ലബിന്റെ ശ്രമം.