in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഐഎസ്എല്ലിനിടെ ഫ്രണ്ട്‌ലി മത്സരം, ബ്ലാസ്റ്റേഴ്സിനു വിജയം

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കിടെ കേരളത്തിലെ ഒരു ഫുട്ബോൾ ക്ലബ്ബുമായി സൗഹൃദ മത്സരം കളിച്ച് ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയുമായാണ് ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലെയും റിസർവ് ടീമിലെയും താരങ്ങൾ മിക്സ്‌ ചെയ്തുകൊണ്ടുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ അണിനിരന്നത്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായി വിജയിച്ചു.

ബിദ്യസാഗർ, റോഷൻ ജിജി എന്നിവരുടെ ഗോളുകളിൽ 2-0 എന്ന സ്കോറിനാണ് മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയെ കേരള ബ്ലാസ്റ്റേഴ്‌സ് തോല്പിച്ചത്. വളരെ രഹസ്യമായാണ് ഈയൊരു മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് സംഘടിപ്പിച്ചെന്നതിനാൽ കൂടുതൽ വാർത്തകളൊന്നും നേരത്തെ ലഭിച്ചിരുന്നില്ല.

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന രണ്ട് മത്സരങ്ങളും തോൽവിയറിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെയാണ് കൊച്ചിയിൽ വെച്ച് നേരിടാനൊരുങ്ങുന്നത്. തോൽവികളിൽ നിന്നും വിജയവഴിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മൂന്നാം റൗണ്ടിലെ പ്രതീക്ഷകൾ തെറ്റിച്ച വലിയ വീഴ്ചകൾ ഇതാ..

ബ്ലാസ്റ്റേഴ്‌സ് വിജയിക്കണമെകിൽ ആ 3 പേർ ആദ്യ ഇലവനിൽ എത്തണം; അഭിപ്രായവുമായി ആരാധകർ