ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയപ്പോൾ ആരാധകർക്ക് നിരാശ കൂടി സമ്മാനിക്കുന്ന ഒരു വാർത്ത കൂടി ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും പുറത്ത് വരികയാണ്. നായകൻ അഡ്രിയാൻ ലൂണയ്ക്ക് ഡെങ്കിപ്പനി ബാധിച്ച് രണ്ട് മത്സരങ്ങൾ നഷ്ടമായതിന് പിന്നാലെ മറ്റൊരു താരം കൂടി പരിക്കിന്റെ പിടിയിലാണെന്നാണ് പരിശീലകൻ മൈക്കേൽ സ്റ്റാറേ നൽകുന്ന സൂചന.
ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ പല്ല് കൊഴിഞ്ഞോ? ദിമി ഗോഡ് ഈസ്റ്റ് ബംഗാളിൽ വിയർക്കുന്നു
ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ സ്റ്റാർട്ട് ചെയ്ത മലയാളി താരം വിബിൻ മോഹനെ രണ്ടാം പകുതിയിൽ സ്റ്റാറേ പിൻവലിച്ചിടുന്നു. പകരം മറ്റൊരു മലയാളി താരം അസ്‌ഹറിനെയാണ് സ്റ്റാറേ കളത്തിലിറക്കിയത്. ഇതൊരു സ്ട്രാറ്റജിക്കൽ സബ് ആണെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ഇതൊരു സ്ട്രാറ്റജിക്കൽ നീക്കമല്ലെന്ന് പരിശീലകൻ സ്റ്റാറേ തന്നെ വ്യക്തമാക്കുകയാണ്.
മൊത്തം കള്ളകണക്കുകൾ; കണക്കിലെ തരികിട ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പണിയാവും
വിബിന് ചെറിയ രീതിയിലുള്ള പരിക്കുകൾ ഉണ്ടെന്നാണ് മത്സരശേഷം സ്റ്റാറേ വ്യക്തമാക്കിയത്. വിബിൻ പരിക്കിന്റെ ചില അസ്വസ്ഥതകൾ കാണിച്ചു തുടങ്ങുകയായിരുന്നു. ഇതോടെ ഒരു മുൻകരുതൽ എന്ന രൂപേണയാണ് പരിശീലകൻ അദ്ദേഹത്തെ പിൻവലിച്ചത്. ‘വിബിന് ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു.മസിലിനായിരുന്നു ക്രാമ്പ്സ് ഉണ്ടായിരുന്നത്. അതോടെയാണ് ഒരു മുൻകരുതൽ എന്ന നിലയിൽ അദ്ദേഹത്തെ പിൻവലിച്ചത്. ഇതെന്റെ ഇനീഷ്യൽ ആയിട്ടുള്ള ഒരു ഒബ്സർവേഷൻ ആയിരുന്നു, എന്നാണ് സ്റ്റാറേയുടെ വാക്കുകൾ.
കാര്യങ്ങൾ അനുകൂലം, എതിരാളികൾ തലവേദനയാകില്ല; ബ്ലാസ്റ്റേഴ്സിന്റെ അടുത്ത 4 എതിരാളികൾ ആരെല്ലാമെന്നറിയാം…
താരത്തിന് പരിക്കിന്റെ ലക്ഷണമുണ്ട് എന്നത് സ്റ്റാറേ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ പരിക്ക് ഗുരുതരമാണോ, ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല.
കളിച്ച 8 മത്സരങ്ങളിൽ എട്ടും വിജയിച്ചു; അപൂർവ റെക്കോർഡ് തൂക്കി ബ്ലാസ്റ്റേഴ്സിന്റെ ബംഗാൾ ടൈഗർ
അതേ സമയം, ഡെങ്കി ബാധിച്ച് ആദ്യ രണ്ട് മത്സരങ്ങൾ നഷ്‌ടമായ നായകൻ അഡ്രിയാൻ ലൂയും അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല.