പ്രഭീർ ദാസ്. നീണ്ട നാളുകളായി പരിക്കിന്റെ പിടിയിലായ താരമിപ്പോൾ തിരിച്ച് വരവിന്റെ പാതയിലാണ്. പരിക്ക് മൂലം സീസണിൽ ഒരൊറ്റ മത്സരം പോലും കളിക്കാനാവാത്ത താരം ഇന്നലെ നീണ്ട നാളുകൾക്ക് ശേഷം പരിശീലനത്തിനിറങ്ങിയിരിക്കുകയാണ്.
റൈറ്റ് ബാക്കിൽ സന്ദീപ് സിംഗിന്റെ പ്രകടനം അത്ര തൃപ്തി തരാത്ത സാഹചര്യത്തിൽ പ്രഭീറിന്റെ മടങ്ങിവരവ് ബ്ലാസ്റ്റേഴ്സിന് ശുഭകരമാണ്. എന്നാൽ മുംബൈയ്ക്കെതിരായ മത്സരത്തിൽ താരം സ്റ്റാർട്ട് ചെയ്യാനുള്ള സാധ്യത കുറവാണ്. പക്ഷെ വരും മത്സരങ്ങളിൽ താരം തിരിച്ച് വരവ് നടത്തിയേക്കും.
2023 ലാണ് താരത്തെ ബംഗളുരു എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചതെങ്കിലും പരിക്കും ഫിറ്റ്നസ് പ്രശ്‌നവും മൂലവും താരത്തിന് ഒരുപാട് മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കളിയ്ക്കാൻ സാധിച്ചിരുന്നില്ല. 13 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരം ഒരു ഗോളും നേടിയിരുന്നു.
അതേ സമയം ബ്ലാസ്റ്റേഴ്‌സ് നിരയിൽ പരിക്കേറ്റ താരങ്ങളൊക്കെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. പ്രഭീറിനെ കൂടാതെ സച്ചിൻ സുരേഷ്, അമാവിയ, ബ്രൈസ് മിറാൻഡ, സൗരവ് തുടങ്ങിയവരൊക്കെ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ALSO READ: ബ്ലാസ്റ്റേഴ്സിൽ പരിക്കൊഴിയുന്നു; നിലവിൽ പരിക്കിന്റെ പിടിയിലുള്ളത് 3 താരങ്ങൾ മാത്രം
അതേ സമയം നവംബർ മൂന്നിന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. രാത്രി 7:30 ന് മുംബൈയിലാണ് മത്സരം.