in ,

CryCry OMGOMG LOLLOL LOVELOVE AngryAngry

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന് അപകടത്തിൽ ഗുരുതര പരിക്ക് ബാധിച്ചതായി റൂമറുകൾ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ആറു മത്സരങ്ങൾ കളിച്ചു കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പോയിന്റ് ടേബിളിൽ ആറു മത്സരങ്ങളിൽ നിന്നും 13 പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ ഒഡീഷയെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം തുടർന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ
ആറു മത്സരങ്ങൾ കളിച്ചു കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പോയിന്റ് ടേബിളിൽ ആറു മത്സരങ്ങളിൽ നിന്നും 13 പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ ഒഡീഷയെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം തുടർന്നത്.

ചെറിയൊരു അവധിക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് നവംബർ 25നാണ് അടുത്ത മത്സരം വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പുതിയ സൈനിങ് ആയ ഫ്രെഡിക്ക് കഴിഞ്ഞ മത്സരങ്ങൾക്കിടെ ചെറിയ പരിക്ക് ബാധിച്ചിരുന്നു. പരിക്ക് കാരണം ബ്ലാസ്റ്റേഴ്സിന്റെ വരാനിരിക്കുന്ന ചുരുക്കം ചില മത്സരങ്ങളിൽ നിന്നും താരത്തിന് വിട്ടു നിൽക്കേണ്ടി വരും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.

നിലവിൽ പുറത്തു വരുന്ന ചില റൂമറുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് താരമായ ഫ്രഡിക്ക് അപകടത്തിൽ പരിക്ക് ബാധിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും ചില റൂമറുകൾ പ്രകാരമാണ് ബ്ലാസ്റ്റേഴ്സ് താരത്തിന് അപകടം സംഭവിച്ചതായി വാർത്തകൾ വരുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തമായ അപ്ഡേറ്റുകൾ വരുംദിവസങ്ങളിൽ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്ക് ബാധിച്ചിട്ടുണ്ടെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഫ്രെഡിയുടെ സേവനം ഈ സീസണിൽ ലഭ്യമാകില്ല.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഇന്ത്യൻ താരമായ ജീക്സൺ സിംഗിന് പരിക്ക് ബാധിച്ചതിന് പകരം ഫ്രെഡിയുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡിന് തുണയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് തുടർച്ചയായി പരിക്ക് ബാധിക്കുന്നതും ടീമിന് തലവേദന നൽകുന്ന കാര്യമാണ്. ഫ്രഡിയുടെ കാര്യത്തിൽ കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.

തീപ്പൊരി താരത്തെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് നീക്കം🥵; മുന്നേറ്റ നിര ഒന്നുകൂടി ശക്തമാക്കുന്നു🔥…

വമ്പൻ തിരിച്ചടി; ബ്ലാസ്റ്റേഴ്‌സ് യുവതാരത്തിന് പരിക്ക്; ദീർഘ നാൾ പുറത്ത്