ഫുട്ബാളിൽ ഓരോ അവസരങ്ങളും വിലപ്പെട്ടതാണ്. അവസരങ്ങൾ കൃത്യമായി ഉപയോഗിച്ചില്ല എങ്കിൽ മത്സരഫലം ആകെ മാറി മാറിയും. പറഞ്ഞ് വരുന്നത് ഗോവയ്ക്കതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരം നടത്തിയ ഗുരുതരമായ പിഴവാണ്.
മോശം പ്രകടനത്തിന്റെ പേരിൽ നിരന്തരം വിമർശപ്പെടുന്ന പ്രതിരോധതാരം സന്ദീപ് സിങാണ് മോശം പ്രകടനത്തിലൂടെ വീണ്ടും ആരാധകരോഷം ഏൽക്കുന്നത്. ഇന്നത്തെ മത്സരത്തിൽ ഗോവയുടെ ബോക്സിൽ സ്വാതന്ത്രനായി മുന്നേറിയ സന്ദീപ് സിങ് ഒരു ഗോൾ നേടാനായുള്ള അവസരമാണ് തുലച്ചത്. നല്ലൊരു പാസ് നൽകാനും താരത്തിന് സാധിക്കുമായിരിക്കുന്നു. പക്ഷെ അവിടെയും ഡിസിഷൻ എടുക്കുന്നതിൽ താരം പരാജയപ്പെട്ടു.
ഈയൊരു ഗോൾ അവസരം മാത്രമല്ല, മത്സരത്തിലൊടുനീളം മോശം പ്രകടനമാണ് സന്ദീപ് നടത്തിയത്. മത്സരത്തിന്റെ 56 ആം മിനുട്ടിൽ പ്രീതം കോട്ടാലിനെ പിൻവലിച്ചാണ് സ്റ്റാറേ സന്ദീപിനെ കളത്തിലിറക്കിയത്. മത്സരത്തിലെ മോശം തിരുമാനങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഇത്.
അതേ സമയം മികച്ച ഫോമിലുള്ള കോറു സിംഗിനെ ബെഞ്ചിലിരുത്തിയാണ് സ്റ്റാറേ തുടങ്ങിയത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും രണ്ട് അസിസ്റ്റ് നേടിയ താരം മികച്ച പ്രകടനമാണ് നടത്തിയത്. എന്നിട്ടും താരത്തെ ഗോവയ്ക്കതിരെ സ്റ്റാറേ ആദ്യ ഇലവനിൽ ഇറക്കിയില്ല.
അതേ സമയം ഗോവയോട് ഏക ഗോളിന് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് പോയ്ന്റ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരമാണ് കളഞ്ഞത്. നിലവിൽ പോയിന്റ് പട്ടികയിൽ 11 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.