ഒക്ടോബർ മാസത്തിൽ കൊച്ചിയിൽ വെച്ച് കിക്ക്ഓഫ് കുറിച്ച ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ ഇന്ന് സെമിഫൈനൽ മത്സരങ്ങൾ വരെയെത്തി നിൽക്കവേ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ടീമുകൾ ഇതിനകം പുറത്തായി.
വിവാദകരമായ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയോട് പരാജയപ്പെട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായെങ്കിലും ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനം കവർന്നുകൊണ്ടാണ് താരങ്ങളും ടീമും ടൂർണമെന്റിനോട് വിട പറഞ്ഞത്.
ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ഫാൻസ് വോട്ടിങ്ങിലൂടെ ഉറുഗായ് താരം അഡ്രിയാൻ ലൂണയാണ് സ്വന്തമാക്കിയത്.
68% വോട്ടിംഗ് നേടിയ അഡ്രിയാൻ ലൂണ ഒന്നാം സ്ഥാനം നേടിയപ്പോൾ, മറ്റു മൂന്നു താരങ്ങൾ കൂടി ഈ പുരസ്‌കാരത്തിനു വേണ്ടി ലൂണക്കൊപ്പം ഉണ്ടായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി നാലാം സ്ഥാനം നേടിയപ്പോൾ മൂനാം സ്ഥാനം സ്വന്തമാക്കിയത് ഉക്രൈനിയൻ താരമായ ഇവാൻ കലിയൂഷ്നിയാണ്.
കൂടാതെ അഡ്രിയാൻ ലൂണക്ക് പിന്നിൽ സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ താരമായി ഫാൻസ് തിരഞ്ഞെടുത്തത് ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമന്റാകോസിനെയാണ്.