in , ,

LOVELOVE LOLLOL

മുംബൈ സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്ന് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌, ഏറ്റവും മികച്ച ഫാൻസ്‌ എന്ന് സ്പാനിഷ് താരം

മുംബൈ സിറ്റി എഫ്സിയുടെ മൈതാനമായ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കളി കാണാനെത്തിയ ആരാധകരിൽ പകുതിയോളം സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്നത് എവേ ടീമായ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായിരുന്നു.

മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടുവെങ്കിലും ആരാധകർ നൽകിയ പിന്തുണ വലുത് തന്നെയായിരുന്നു. മത്സരശേഷം ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരമായ വിക്ടർ മോംഗിൽ ഫാൻസിനെ കുറിച്ച് സംസാരിച്ചു.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഫാൻസ്‌ തങ്ങളുടേതാണെന്നാണ് വിക്ടർ മോംഗിൽ പറഞ്ഞത്, കൂടാതെ മുംബൈ സിറ്റി എഫ്സിയുടെ സ്റ്റേഡിയത്തിലെ പകുതി പേരും തങ്ങളെ പിന്തുണച്ചത് അമ്പരപ്പിക്കുന്നതായിരുന്നുവെന്നും മോംഗിൽ പറഞ്ഞു.

“അത് അമ്പരപ്പിക്കുന്നതായിരുന്നു. വ്യക്തമായും ഞങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ അവരുടെ പിന്തുണ മികച്ചതാണ്, പക്ഷേ ഞങ്ങൾ എവേ സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ ആരാധകർ ഞങ്ങളെ നന്നായി പിന്തുണയ്ക്കുന്നു. ഇന്ന് മുംബൈ അറീന സ്റ്റേഡിയത്തിലെ പകുതി ആരാധകരും ഞങ്ങളെ പിന്തുണച്ചു.”

“ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഫാൻസ്‌ ഞങ്ങളുടേതാണ്. ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടാനാവുമെന്നും, ആരാധകർക്ക് സന്തോഷം നൽകാനാവുമെന്നും പ്രതീക്ഷിക്കുന്നു.” – വിക്ടർ മോംഗിൽ പറഞ്ഞു.

മുംബൈ സിറ്റി vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ ഹൈലൈറ്റ് വീഡിയോ ഇതാ :

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങളെ പുകഴ്ത്തി വിദേശ സൂപ്പർ താരം..

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങളെ പുകഴ്ത്തി വിദേശ സൂപ്പർ താരം..