in ,

LOVELOVE OMGOMG CryCry AngryAngry LOLLOL

യുഎഇയിൽ വെച്ച് ബ്ലാസ്റ്റേഴ്സിന് വമ്പൻ പണി കിട്ടിയേക്കും, സെമിഫൈനൽ കളിക്കുവാൻ സൂപ്പർ താരങ്ങൾ??

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇത്തവണയും തങ്ങളുടെ പ്രീ സീസൺ ടൂർ ഗൾഫ് രാജ്യമായ യുഎഇയിൽ വെച്ചാണ് നടത്തുന്നത്. യുഎഇയിലെ പ്രോലീഗ് ടീമുകളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇത്തവണയും തങ്ങളുടെ പ്രീ സീസൺ ടൂർ ഗൾഫ് രാജ്യമായ യുഎഇയിൽ വെച്ചാണ് നടത്തുന്നത്. യുഎഇയിലെ പ്രോലീഗ് ടീമുകളുമായാണ് ബ്ലാസ്റ്റേഴ്സിന്റെ സൗഹൃദം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

നിലവിൽ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ താരങ്ങൾക്ക് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള യുഎഇ പ്രീസീസൺ നഷ്ടമായേക്കുമെന്നാണ് കരുതപ്പെടുന്നത്. സെപ്റ്റംബറിൽ തായ്‌ലൻഡിൽ വച്ച് നടക്കുന്ന കിങ്സ് കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ നാഷണൽ ടീമിന്റെ സാധ്യത ടീം പ്രഖ്യാപിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിൽ നിന്നും നാല് താരങ്ങളാണ് ഇടം നേടിയത്.

31 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ഈ നാല് താരങ്ങൾ ഉൾപ്പെട്ടത്. ഇതിൽ നിന്നും 23 താരങ്ങളെ തിരഞ്ഞെടുത്തുകൊണ്ടാണ് ഫൈനൽ ടീമിനെ ഇന്ത്യ പ്രഖ്യാപിക്കുക. ഫൈനൽ ടീമിൽ ഇടം നേടിയാൽ സെപ്റ്റംബറിൽ നടക്കുന്ന കിംഗ്സ് കപ്പിന് വേണ്ടി ഇന്ത്യക്കൊപ്പം തായ്‌ലൻഡിൽ പോകേണ്ടിവരും.

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പ്രീതം കോട്ടൽ, ഇഷാൻ പണ്ഡിത, രാഹുൽ കെ പി, ജീക്സൻ സിംഗ് എന്നീ നാല് താരങ്ങളാണ് സാധ്യത ടീമിൽ സ്ഥാനം നേടിയത്. സെപ്റ്റംബർ 5 മുതലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി യുഎഇ പ്രീ സീസൺ ടൂറിന് വേണ്ടി പോകുന്നത്. അതേസമയം ഇത്തവണ കിംഗ്സ് കപ്പിൽ ഇന്ത്യൻ ടീം കിരീടം ലക്ഷ്യം വെച്ചുകൊണ്ടാണ് തായ്‌ലൻഡിലേക്ക് പോകുന്നതും. സെമിഫൈനൽ മത്സരത്തിൽ സെപ്റ്റംബർ 7ന് ഇന്ത്യൻ ടീം ഇറാഖിനെ നേരിടും.

ആരംഭിക്കലാമാ??ബ്ലാസ്റ്റേഴ്സിലെത്തിയ ശേഷം ആദ്യ പ്രതികരണവുമായി പുതിയ ഫോറിൻ സൈനിങ്..

മറ്റു ഓഫറുകളെല്ലാം വേണ്ടെന്ന് വെച്ച് ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിന് പിന്നിൽ കാരണമുണ്ട്??