ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത് സീസണിലേക്ക് വേണ്ടി ഇപ്പോഴത്തെ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ ഏറ്റവും മികച്ച സൈനിങ്ങുകളിൽ ഒന്നാണ് മോഹൻ ബഗാൻ സൂപ്പർ ജയൻസിന്റെ നായകനായ പ്രീതം കോട്ടലിന്റെ ട്രാൻസ്ഫർ ഡീൽ.
വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഡിഫൻസ് വാളിന്റെ ചുമതലയും പ്രീതം കോട്ടാൽ വഹിച്ചേക്കും, 29 കാരനായ താരം ഇന്ത്യൻ സൂപ്പർ ലീഗ് ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ കളിച്ചു പരിചയസമ്പത്തുള്ള പ്രീതം കോട്ടലിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർതാരമായ മാർക്കോ ലെസ്കോവിച്ചു കൂടി അണിനിരക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് കടുകട്ടിയുള്ളതാകും.
ഈ മാസം ആദ്യം ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രീ സീസൺ പരിശീലനത്തിന് ഏറെ വൈകിയാണ് ഇരു താരങ്ങളും എത്തിയത്, കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ വിമാനം ഇറങ്ങിയ പ്രീതം കോട്ടലും മാർക്കോ ലെസ്കോവിച്ചും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പരിശീലന ക്യാമ്പിനൊപ്പം ചേർന്നിട്ടുണ്ട് എന്ന സന്തോഷവാർത്തയാണ് അറിയാൻ കഴിയുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം പരിശീലനം നടത്തുന്ന ഇരുതാരങ്ങളുടെയും ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഇരു താരങ്ങളും ഒരുമിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിൽ അണിനിരക്കുക, കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അവിഭാജ്യ ഘടകമായിരുന്ന യുവതാരം ഹോർമിപാമിന് ഇത്തവണ ബ്ലാസ്റ്റേഴ്സിൽ റോൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്