വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഇന്ത്യൻ ഫുട്ബോൾ സീസണിൽ ആരംഭിച്ച ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റ് ആയ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിലെ ആദ്യ ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ നാട്ടുകാരായ ഗോകുലം കേരളക്കെതിരെ തോൽവി വാങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
ഐ ലീഗ് വമ്പൻമാരായ ഗോകുലം കേരളയോട് മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽവി വാങ്ങിയത്. തീർത്തും നിരാശാജനകമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. ആദ്യമായാണ് ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഒരു ഒഫീഷ്യൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
കേരള ഡർബി വിജയം നേടിയതോടെ രണ്ടു കളികളിൽ നിന്നും 6 പോയിന്റ് നേടി ഒന്നാം സ്ഥാനത്തുള്ള ഗോകുലം കേരള ടൂർണമെന്റിലെ അടുത്ത റൗണ്ടിലേക്ക് ഏറെക്കുറെ പ്രവേശനം നേടിയ മട്ടിലാണ്. എന്നാൽ ആദ്യ മത്സരം തന്നെ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യതകളെ യാഥാർഥ്യമാക്കാൻ കഴിയുകയുള്ളൂ.
ഗ്രൂപ്പിൽ ഓരോ മത്സരങ്ങൾ വീതം പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ എയർഫോഴ്സ് ആണ് മൂന്നും നാലും സ്ഥാനങ്ങളിൽ യഥാക്രമമുള്ളത്. ഗ്രൂപ്പിൽ ഇതുവരെ ഒരു മത്സരം പോലും കളിക്കാത്ത ബാംഗ്ലൂര് എഫ്സി രണ്ടാം സ്ഥാനത്താണ്. ബാംഗ്ലൂര് എഫ്സി, ഇന്ത്യൻ എയർഫോഴ്സ് എന്നീ ടീമുകളുമായാണ് കേരള
ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.