in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇഷാൻ പണ്ഡിതയില്ല; ഉദ്ഘാടന മൽസരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ ഇലവൻ ഇപ്രകാരം

ഉദ്‌ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എങ്ങനെയായിരിക്കുമെന്ന് ഒന്ന് പരിശോധിക്കാം. പരിക്കിന്റെ പിടിയിലുള്ള ലെസ്‌കോവിച്ച്, ദിമിത്രി ദയമന്തകോസ് എന്നിവർക്ക് പുറമെ ഏഷ്യൻ ഗെയിംസിന് വേണ്ടി യാത്ര തിരിച്ച രാഹുൽ കെപി, ബ്രൈസ് മിറാൻഡ എന്നിവരും ഉദ്‌ഘാടന മത്സരത്തിനുണ്ടാവില്ല.

ഐഎസ്എൽ പത്താം സീസണിലെ ഉദ്‌ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബദ്ധവൈരികളായ ബെംഗളൂരു എഫ്സിയെ നേരിടാനൊരുങ്ങുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചിയിലാണ് മത്സരം എന്നത് ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്. ബദ്ധ വൈരികളായതിനാൽ തന്നെ മത്സരത്തിന് കടുപ്പവുമേറും.

ഉദ്‌ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എങ്ങനെയായിരിക്കുമെന്ന് ഒന്ന് പരിശോധിക്കാം. പരിക്കിന്റെ പിടിയിലുള്ള ലെസ്‌കോവിച്ച്, ദിമിത്രി ദയമന്തകോസ് എന്നിവർക്ക് പുറമെ ഏഷ്യൻ ഗെയിംസിന് വേണ്ടി യാത്ര തിരിച്ച രാഹുൽ കെപി, ബ്രൈസ് മിറാൻഡ എന്നിവരും ഉദ്‌ഘാടന മത്സരത്തിനുണ്ടാവില്ല.

പരിശീലകൻ ഇവാൻ വുകമനോവിച്ചിന് വിലക്ക് കാരണം ഡഗ്ഔട്ടിൽ ഇരിക്കാനാവില്ലെങ്കിലും ആശാന്റെ അസാന്നിധ്യത്തിൽ സഹപരിശീലകൻ ഫ്രാങ്ക് ദൗവെൻ ഇവാന്റെ ഫോർമേഷനായ 4-4-2 എന്ന ഫോർമേഷൻ തന്നെയായിരിക്കും ഇറക്കുക. ഡ്യുറൻഡ് കപ്പിലും പ്രീസീസൺ മത്സരങ്ങളിലും സച്ചിൻ സുരേഷാണ് ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത് എങ്കിലും ഉദ്‌ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പുതുതായി ടീമിലെത്തിച്ച ലാറ ശർമ്മയായിരിക്കും ടീമിന്റെ ഗോൾ കീപ്പർ.

ഐബാൻ ഡോഹ്ലിംഗ്, മിലോസ് ഡ്രിങ്കിച്ച്, പ്രീതം കോട്ടാൽ, പ്രബീർ ദാസ് എന്നിവരായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ നാലംഗ പ്രതിരോധനിര. പ്രബീർ ദാസിന് പകരം സന്ദീപ് സിങ് ആദ്യ ഇലവനിൽ എത്താനുള്ള സാധ്യതയുമുണ്ട്. ജീക്സൻ, വിബിൻ മോഹൻ എന്നിവർ മധ്യനിരയിൽ ഇറങ്ങുമ്പോൾ ലൂണ ലെഫ്റ്റ് മിഡ്ഫീൽഡറായും നിഹാൽ സുധീഷ് റൈറ്റ് മിഡ്ഫീൽഡറായും കളത്തിലിറങ്ങും.

മുന്നേറ്റത്തിൽ പുതുമുഖങ്ങളായിരിക്കും അണിനിരക്കുക. ജാപ്പനീസ് താരം ഡൈസുകെ സകായ്, ഘാന താരം ക്വമി പെപ്ര എന്നിവർ മുന്നേറ്റത്തിലും അണിനിരക്കും. ഇഷാൻ പണ്ഡിത, ഫ്രഡി, ഡാനിഷ് ഫാറൂഖി തുടങ്ങിയവർ ബെഞ്ചിൽ നിന്നും കളത്തിലിറങ്ങും.

അന്ന് ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ശ്രമിച്ചു; പക്ഷെ ഇന്നവൻ ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം

ബാംഗ്ലൂരിനെ നേരിടാൻ ജപ്പാനിൽ നിന്നും കിമോറയും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊപ്പമുണ്ടാവും??