കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾക്ക് തയാറായിരിക്കുകയാണ്. തായ്ലാൻഡിൽ നടക്കുന്ന പരിശീലന സെക്ഷനോട് കൂടി ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ തയാറെടുപ്പുകൾ ആരംഭിക്കും. കൂടാതെ തായ്ലാൻഡിലെ 3 ക്ലബ്ബുകളുമായും ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ടൂറിൽ മത്സരിക്കും. ശേഷം ഡ്യൂറൻഡ് കപ്പിനായി ടീം ഇന്ത്യയിലേക്കെത്തും.
ALSO READ: ബ്ലാസ്റ്റേഴ്‌സ് യുവതാരം പഞ്ചാബിലേക്ക്; പകരം പുതിയ മുന്നേറ്റതാരമെത്തിയേക്കും
ചില ബ്ലാസ്റ്റേഴ്‌സ് താരങ്ങളും കോച്ചിങ് സ്റ്റാഫുകളും ഇതിനോടകം തായ്ലാൻഡിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. ടീമിന്റെ പുതിയ വിദേശ സൈനിംഗുകളും തായ്ലാൻഡിലെ പ്രീ സീസണിൽ ടീമിനോടപ്പം ചേരും. പരിശീലകൻ മൈക്കേൽ സ്റ്റാറേയും മറ്റു സ്റ്റാഫുകളും കഴിഞ്ഞ ദിവസം തന്നെ തായ്ലാൻഡിൽ എത്തിയിരുന്നു.
ALSO READ: ബ്ലാസ്റ്റേഴ്‌സ് വിട്ട യുവതാരം ഇനി കിബു വികൂനയുടെ ക്ലബ്ബിൽ
അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന് വ്യക്തമല്ലാത്ത ഇന്ത്യൻ താരം ജീക്സൺ സിങ് തായ്‌ലണ്ടിലേക്ക് പുറപ്പെട്ടതായി മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മലയാളി താരങ്ങളായ ഐമൻ, അസ്ഹർ, കഴിഞ്ഞ സീസണിൽ ഗോകുലം കേരളയ്ക്ക് വേണ്ടി ലോണിൽ കളിച്ച മുഹമ്മദ് ഷഹീഫ്, പുതിയ സൈനിങ് നോറ ഫെർണാണ്ടസ്, ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകൻ പുരുഷോത്തമൻ, പഞ്ചാബ് എഫ്സിയിലേക്ക് ലോണിൽ പോയ ബ്രൈസ് മിറാൻഡ, ഐബാൻ ഡോഹ്ലിംഗ്, ക്വമി പെപ്ര, ജോഷുവ സോറ്റീരിയോ എന്നിവരാണ് തായലാണ്ടിലേക്ക് പോയവരിൽ പ്രമുഖർ.
ALSO READ: നോഹയെ ബ്ലാസ്റ്റേഴ്സിലേക്ക് അടുപ്പിച്ചത് യുവതാരത്തിന്റെ നിർണായക ഇടപെടൽ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ സ്‌ക്വാഡും ഇന്ന് തായ്ലാൻഡിൽ എത്തുമെന്നാണ് ക്ലബ് നൽകിയ അറിയിപ്പ്. എന്നാൽ തായ്ലാൻഡിൽ എത്തുന്ന താരങ്ങളെല്ലാം അടുത്ത സീസണിൽ ടീമിൽ ഉണ്ടാവുമോ എന്ന കാര്യം ഉറപ്പില്ല. പ്രത്യേകിച്ച് ജീക്സൺ സിങ്, പെപ്ര, സോട്ടിരിയോ എന്നിവർ. ടീമുമായി കരാർ ബാക്കിയുള്ള താരങ്ങൾ കരാർ പ്രകാരം ടീമിനോടപ്പം ചേരുമെങ്കിലും ഇതിൽ പല താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ വിൽക്കാനോ, ലോണിൽ അയക്കണോ സാധ്യതകളുണ്ട്.
അതേ സമയം, ഇന്റർകാശിയിൽ നിന്നും ലോണിൽ പോയി തിരിച്ചെത്തിയ മലയാളി താരം മുഹമ്മദ് അജ്‌സൽ ടീമിനോടപ്പം തായ്ലാൻഡിൽ പോയതായി വ്യക്തതയില്ല. താരത്തിന്റെ കരാർ മെയ് 31 ന് അവസാനിച്ചെങ്കിലും താരത്തിന് പുതിയ കരാർ നൽകിയോ എന്ന കാര്യത്തിൽ വിവരം ലഭിച്ചിട്ടില്ല.