in ,

LOVELOVE OMGOMG

ബ്ലാസ്റ്റേഴ്സിനെ തൂക്കിയടിക്കാൻ യുഎഇയിലെ വമ്പൻമാർ, നേരിടാൻ തയ്യാറെന്ന് ബ്ലാസ്റ്റേഴ്‌സ്??

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി യുഎഇയിലേക്ക് പ്രീ സീസൺ ടൂറിന് പോകാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഇത്തവണത്തെ യുഎഇ ടൂർ ഒഫീഷ്യലായി പ്രഖ്യാപിച്ചു. നേരത്തെ ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴാണ് ഫ്രീ സീസൺ ടൂർ ഒഫീഷ്യലായി പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ തവണത്തേതുപോലെ H16 ആണ് ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ടൂർ സംഘടിപ്പിക്കുന്നത്. കഴിഞ്ഞതവണ യുഎഇ ടീമുകളുമായി ബ്ലാസ്റ്റേഴ്സിന് മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്ക് ലഭിച്ച ഫിഫ വിലക്കിനെ തുടർന്ന് ഈ മത്സരങ്ങൾ റദ്ദാക്കിയിരുന്നു.

എന്നാൽ ഇത്തവണ യുഎഇ യിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ പരിശീലനം യുഎഇ പ്രോ ലീഗ് ടീമുകളുമായുള്ള ഗംഭീരമത്സരങ്ങളും കഴിഞ്ഞായിരിക്കും ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കാൻ എത്തുന്നത്. സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 15 വരെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 9ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദുബായിലെ സബീൽ സ്റ്റേഡിയത്തിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് vs അൽ വസ്ലിനെ നേരിടും. സെപ്റ്റംബർ 12 നടക്കുന്ന രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് vs ഷാർജ എഫ്സിയെയാണ് ഷാർജ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ച് നേരിടുന്നത്.

സെപ്റ്റംബർ 15ന് നടക്കുന്ന മത്സരത്തിൽ യുഎഇ പ്രൊലീക് ചാമ്പ്യൻ ടീമായ ശബാബ് അൽ അഹ്ലിയെ vs കേരള ബ്ലാസ്റ്റേഴ്സ് നേരിടും. ദുബായിലെ ശബാബ് അൽ അഹ്ലിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ചായിരിക്കും ഈ മത്സരം അരങ്ങേറുന്നത്. യുഎഇ പ്രീ സീസൺ ടൂർ കഴിഞ്ഞു വരുന്ന കേരള ബ്ലാസ്റ്റേഴ്സ് സെപ്റ്റംബറിന്റെ അവസാനം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പന്ത് തട്ടാൻ ഇറങ്ങും.

ഹബീബി ബ്ലാസ്റ്റേഴ്‌സ് കമിങ്?… യുഎഇ ടീമുകളുമായി പോരാടിക്കാൻ ബ്ലാസ്റ്റേഴ്‌സ് വരുന്നു?

ലൂണ നമ്മുടെ മുത്താണ്?മറ്റാർക്കും കിട്ടാത്ത അപൂർവനേട്ടം ലൂണ അല്ലാതെ മറ്റാര് നേടും??