in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ലൂണയും ജോഷുവയും എത്തി മക്കളേ?ഇനി ബ്ലാസ്റ്റേഴ്‌സ് പൊളിക്കും?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് പുതുതായി ലോണടിസ്ഥാനത്തിൽ സൈൻ ചെയ്ത മുംബൈ സിറ്റി എഫ്സിയുടെ താരം നവോച്ച സിങ്ങിന്റേത്.

ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ പ്രീസീസൺ പരിശീലനം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്. വിദേശ താരങ്ങൾ ഉൾപ്പടെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഏകദേശം താരങ്ങളെല്ലാം പരിശീലനത്തിനു വേണ്ടി എത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകരുടെ പ്രിയതാരമായ അഡ്രിയാൻ ലൂണ ഇന്നത്തെ പരിശീലനത്തിൽ പങ്കെടുത്ത ചിത്രങ്ങൾ ഇപ്പോൾ ലഭ്യമാണ്. സൂപ്പർ താരം ടീമിനോടൊപ്പം ചേർന്നതിൽ വളരെയധികം സന്തോഷത്തിലാണ് ആരാധകർ.
അഡ്രിയാൻ ലൂണയെ കൂടാതെ ദിമിത്രിയോസ് ഡയമന്റാകോസ്, പുതിയ വിദേശ സൈനിങ് ജോഷുവ സൊറ്റീരിയോ എന്നിവരും പരിശീലനത്തിനെത്തിയിട്ടുണ്ട്.

കൊച്ചിയിലെ പ്രീസീസൺ പരിശീലനത്തിനു ശേഷം അടുത്ത മാസം നടക്കുന്ന ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിന് പങ്കെടുക്കാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിലേക്ക് വിമാനം കയറും. സെപ്റ്റംബർ മാസത്തിലാണ് ഐ എസ് എൽ ആരംഭിക്കുന്നത്.

നമ്മൾ ഉദേശിച്ചത്‌ പോലെയല്ല കാര്യങ്ങൾ?സഹലിന്റേത് സ്വാപ് ഡീൽ തന്നെയാണ്, പക്ഷെ..

വന്നത് ഇടിവെട്ട് താരം തന്നെ; പ്രകടനം അടിപൊളി… ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത…