in ,

LOVELOVE LOLLOL

വീഡിയോ- “ഹബീബി, കമിങ് ടു ദുബായ്..”-മാസ്സ് ഡയലോഗുമായി ഇവാൻ ആശാൻ

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞ ഇവാൻ വുകോമാനോവിച് ‘ഹബീബി ഞങ്ങൾ ദുബായിലേക്ക് വരുന്നു ‘ എന്ന മാസ്സ് ഡയലോഗ് കൂടി ചേർത്ത് UAE യിലെ പ്രീ-സീസൺ മത്സരങ്ങൾ മികച്ചതാക്കുമെന്ന് സൂചിപ്പിച്ചു.

.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനു മുന്നോടിയായി UAE യിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ മത്സരങ്ങൾക്ക് തങ്ങൾ രണ്ടും കൽപ്പിച്ചാണ് അണിഞ്ഞൊരുങ്ങുന്നതെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞ ഇവാൻ വുകോമാനോവിച് ‘ഹബീബി ഞങ്ങൾ ദുബായിലേക്ക് വരുന്നു ‘ എന്ന മാസ്സ് ഡയലോഗ് കൂടി ചേർത്ത് UAE യിലെ പ്രീ-സീസൺ മത്സരങ്ങൾ മികച്ചതാക്കുമെന്ന് സൂചിപ്പിച്ചു.

“നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി. UAE നമ്മുടെ സെക്കൻഡ് ഹോം ആണെന്ന് ഞങ്ങൾക്കറിയാം, ഞങ്ങളെ കാണുവാൻ വേണ്ടി നിങ്ങളവിടെ കാത്തിരിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം, Habeebi we are coming to Dubai…” – ഇവാൻ ആശാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ വീഡിയോയിൽ പറഞ്ഞു.

UAE യിലെ മികച്ച ക്ലബ്ബുകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ മത്സരങ്ങൾ കളിക്കുക. വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒൻപതാം സീസണിൽ കുപ്പായമണിയുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു തവണ ഫൈനലിൽ കൈവിട്ടു പോയ ISL കിരീടമല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

അർജന്റീന താരം കേരളത്തിലേക്ക്..

കരോലിസ് പണി തുടങ്ങി, ബ്ലാസ്റ്റേഴ്‌സ് സൈനിങ് വരുന്നുണ്ട്..