ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊച്ചിയിലെ തങ്ങളുടെ പരിശീലന മൈതാനമായ പനമ്പള്ളി നഗർ ഗ്രൗണ്ടിൽ വച്ച് പ്രീസീസൺ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഈ മാസം നടക്കുന്ന ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഉടൻതന്നെ കൊൽക്കത്തയിലേക്ക് യാത്ര തിരിക്കും, ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് ശേഷം യുഎഇയിലേക്ക് പ്രീ സീസൺ മത്സരങ്ങൾക്ക് വേണ്ടി പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് പ്രോ ലീഗ് ടീമുകളുമായാണ് ഏറ്റുമുട്ടുന്നത്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ മാസം ആദ്യ ആഴ്ചയോടെ യുഎഇയിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്രീ സീസൺ പരിശീലനം നടത്തുകയും അവിടെ വച്ച് തന്നെ യുഎഇ പ്രോ ലീഗിൽ കളിക്കുന്ന ടീമുകളുമായി മൂന്ന് സൗഹൃദമത്സരങ്ങൾ സംഘടിപ്പിക്കും.
കഴിഞ്ഞ തവണത്തേതുപോലെ H16 ആണ് ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ടൂർ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 9, 12, 15 തീയതികളിൽ ആയിട്ടായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ അരങ്ങേറുന്നത്. അതിനുശേഷം കൊച്ചിയിലേക്ക് തിരികെ വരുന്ന കേരള ബ്ലാസ്റ്റേഴ്സ് സെപ്റ്റംബർ മാസം അവസാനത്തോടെ ഐഎസ്എലിൽ പന്ത് തട്ടാൻ ഇറങ്ങും.