ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്നും കര കയറാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ വരുന്ന സെപ്റ്റംബർ 22ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ഈ മത്സരവും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചായിരിക്കും നടക്കുക. ഇപ്പോളിത മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിന്റെ പ്രെസ്സ് കോൺഫറൻസ് ചാർട്ട് ചെയ്തിരിക്കുകയാണ്.
സെപ്റ്റംബർ 21ന് കൊച്ചിയിൽ വെച്ചായിരിക്കും മത്സരത്തിന് മുന്നോടിയായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രെസ്സ് കോൺഫറൻസ് നടക്കുക. പരിശീലകൻ മിഖായേൽ സ്റ്റഹ്രകൊപ്പം വൈസ് ക്യാപ്റ്റൻ മിലോസ് ഡ്രിന്സിച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സിനെ പ്രതിനിധീകരിച്ച് പ്രെസ്സ് കോൺഫറൻസിൽ പങ്കെടുക്കുക.