ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്സിയെ നേരിടും. കൊച്ചിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക.
ഇപ്പോളിത മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രെസ്സ് കോൺഫറൻസ് ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്. ബുധനാഴ്ച രാവിലെ 11:30ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രെസ്സ് കോൺഫറൻസ് നടക്കുക.
പരിശീലകൻ മിഖായേൽ സ്റ്റഹ്രക്കൊപ്പം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയായിരിക്കും ബ്ലാസ്റ്റേഴ്‌സിനായി പ്രെസ്സ് കോൺഫറൻസിൽ പങ്കെടുക്കുക. ഈയൊരു പ്രെസ്സ് കോൺഫറൻസിൽ ഇരുവരും ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും അപ്ഡേറ്റുകളും പുറത്ത് വിടുന്നതാണ്.