in , , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ഐഎസ്എല്ലിനായി 28 അംഗ സ്‌ക്വാഡിനെ രജിസ്റ്റർ ചെയ്ത് ബ്ലാസ്റ്റേഴ്‌സ്; 2 യുവതാരങ്ങളില്ല

വരാനിരിക്കുന്ന ഐഎസ്എൽ സീസണിനായി 28 അംഗം സ്‌ക്വാഡിനെ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്തു. ‘ദി ബ്രിഡ്ജ്’ ആണ് കേരളാ ബ്ലാസ്റ്റേഴ്‌സ് രെജിസ്റ്റർ ചെയ്ത താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടത്. എന്നാൽ സ്‌ക്വാഡിൽ രണ്ട് യുവതാരങ്ങൾ ഉൾപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്.

വരാനിരിക്കുന്ന ഐഎസ്എൽ സീസണിനായി 28 അംഗം സ്‌ക്വാഡിനെ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്തു. ‘ദി ബ്രിഡ്ജ്’ ആണ് കേരളാ ബ്ലാസ്റ്റേഴ്‌സ് രെജിസ്റ്റർ ചെയ്ത താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടത്. എന്നാൽ സ്‌ക്വാഡിൽ രണ്ട് യുവതാരങ്ങൾ ഉൾപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഉപനായകനാവാൻ മികച്ചത് മിലോസല്ല; മറ്റൊരു പ്രതിരോധതാരം

മലയാളി യുവപ്രതിരോധതാരം ബിജോയ് വർഗീസ്, യുവമധ്യനിരതാരം കൊറോ സിങ് എന്നിവരാണ് സ്‌ക്വാഡിൽ ഉൾപ്പെടാത്ത താരങ്ങൾ. ഇവർ എന്ത് കൊണ്ട് സ്‌ക്വാഡിൽ ഉൾപെട്ടില്ല എന്ന കാര്യം വ്യക്തമല്ല. പരിക്ക് കാരണം ബിജോയ് വർഗീസും ദേശീയ ക്യാമ്പിൽ പങ്കെടുക്കേണ്ടതിനാൽ കോറോ സിങ്ങും ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പര്യടനത്തിലടക്കം പങ്കെടുത്തിരുന്നില്ല. ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ഇപ്രകാരം.

ഗോൾ കീപ്പേഴ്‌സ്: സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ്, സോം കുമാർ പ്രതിരോധനിര: ഐബാൻ ഡോഹ്ലിങ്, നവോച്ച സിങ്, മുഹമ്മദ് ഷഹീഫ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിങ്കിച്ച്, ഹോർമിപാം, പ്രഭീർ ദാസ്, സന്ദീപ് സിങ്, അലക്‌സാണ്ടർ കോഫ്

മധ്യനിര: ഫ്രഡി, വിബിൻ മോഹൻ, ഡാനിഷ് ഫാറൂഖ്, യോഹിൻബ മീതേയ്, അഡ്രിയാൻ ലൂണ, മുഹമ്മദ് അസ്ഹർ, ബ്രൈസ് മിറാൻഡ, മുഹമ്മദ് അയ്മൻ, അമാവിയ, സൗരവ് മൊണ്ടേൽമുന്നേറ്റ നിര: ജീസസ് ജിംനെസ്, ക്വമി പെപ്ര, ഇഷാൻ പണ്ഡിത, ശ്രീക്കുട്ടൻ, നോഹ സദോയി, രാഹുൽ കെപി

അതേ സമയം, പുതിയ സീസൺ സെപ്റ്റംബർ 13 ന് ആരംഭിക്കും. സെപ്റ്റംബർ 15 ന് തിരുവോണദിവസത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

context: ISL: Complete squad list for all 13 teams

ഉടനെ നേരിട്ട് കാണാം.. ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ്‌ എന്ന് മെസ്സി👀🔥

ബ്ലാസ്റ്റേഴ്സിന്റെ ‘മെസ്സി’ ആറാടുകയാണ്; കരിയറിലെ ഏറ്റവും മികച്ച ഫോമിൽ