in , , , ,

സൈനിങ് ദിവസത്തിൽ റിലീസിങ്ങും; യുവതാരത്തെ റിലീസ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ്

ഐസ്വാൾ എഫ്സിയുടെ യുവ മുന്നേറ്റതാരം ലാൽത്തമാവിയയുടെ സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. എന്നാൽ താരത്തിന്റെ വരവ് ആരാധകർക്ക് നേരത്തെ അറിഞ്ഞിരുന്നതിനാൽ ഈ സൈനിങ്‌ ആരാധകർക്ക് സർപ്രൈസ് ആയിട്ടില്ല. എന്നാൽ ഈ സൈനിങ്‌ നടത്തിയ അതേ ദിവസം ബ്ലാസ്റ്റേഴ്സിൽ ഒരു റിലീസും നടന്നിരിക്കുകയാണ്.

കാത്തിരിപ്പിനൊടുവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നൊരു സൈനിങ്‌ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐസ്വാൾ എഫ്സിയുടെ യുവ മുന്നേറ്റതാരം ലാൽത്തമാവിയയുടെ സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. എന്നാൽ താരത്തിന്റെ വരവ് ആരാധകർക്ക് നേരത്തെ അറിഞ്ഞിരുന്നതിനാൽ ഈ സൈനിങ്‌ ആരാധകർക്ക് സർപ്രൈസ് ആയിട്ടില്ല. എന്നാൽ ഈ സൈനിങ്‌ നടത്തിയ അതേ ദിവസം ബ്ലാസ്റ്റേഴ്സിൽ ഒരു റിലീസും നടന്നിരിക്കുകയാണ്.

ALSO READ: 2 ബ്ലാസ്റ്റേഴ്‌സ് നായകന്മാർക്ക് പ്രശംസ; ഐഎം വിജയനോട് പക; പൊട്ടിത്തെറിച്ച് സ്റ്റിമാച്ച്; വാക്കുകൾ ഇങ്ങനെ..

22 കാരനായ ലാൽത്തമാവിയയുടെ സൈനിങ്‌ പ്രഖ്യാപിച്ച അതേ ദിവസമാണ് 21 കാരൻ മുഹമ്മദ് സനൂതിന്റെ ക്ലബ് വിട്ട കാര്യവും ആരാധകർ അറിയുന്നത്.

ALSO READ: ആരാധകരുടെ കണ്ണുകൾ ഇനി നിറയരുത്; ആരാധകർക്ക് വേണ്ടി മാത്രം ഒരു കിടിലൻ നീക്കം നടത്തി ബ്ലാസ്റ്റേഴ്‌സ് ?

കേരളാ ബ്ലാസ്റ്റേഴ്സിൻെറ അണ്ടർ 21 ടീമിന്റെ മലയാളി താരമാണ് സനൂത്. സെൻട്രൽ ബാക്ക് പൊസിഷനിലാണ് ഈ 21 കാരൻ കളിക്കുന്നത്. കഴിഞ്ഞ റിലയൻസ് ഫൗണ്ടേഷൻ ഡവലപ്മെന്റ് ലീഗിൽ രണ്ട് മത്സരങ്ങൾക്കായി താരം കളിച്ചിട്ടുമുണ്ട്.

ALSO READ: ക്വാളിറ്റി സൈനിങ്‌; ലാ മാസിയ പ്രൊഡക്ടിനെ തൂക്കി ഐഎസ്എൽ വമ്പന്മാർ

താരത്തിന്റെ കരാർ ഇക്കഴിഞ്ഞ മെയ് 31 അവസാനിച്ചിരുന്നു. എന്നാൽ താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കാത്തതോടെയാണ് താരത്തിന് ക്ലബ് വിടേണ്ടി വന്നത്. ക്ലബ് വിട്ട കാര്യം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വെച്ചിട്ടുണ്ട്.

ALSO READ: 3 ട്രാൻസ്ഫർ നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്; എല്ലാം അനുകൂലം

അതേ സമയം ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തമാക്കിയ ലാൽത്തമാവിയമികച്ച വേഗതയുള്ള താരമാണ്. കഴിഞ്ഞ സീസണിൽ ഐസ്വാളിനായി 19 മത്സരങ്ങളിൽ നിന്നും രണ്ട് ഗോളും 3 അസിസ്റ്റും നേടിയിട്ടുണ്ട്. ലെഫ്റ്റ്, റൈറ്റ് വിങ്ങിലാണ് ഈ മുന്നേറ്റതാരം കളിക്കുന്നത്.

ഇജ്ജാതി ഫ്രീ കിക്ക് ഗോൾ; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് നേടിയ തകർപ്പൻ ഗോൾ കണ്ടോ..  വീഡിയോ കാണാം…

സഞ്ജു ഉൾപ്പെടെ 6 താരങ്ങൾക്ക് ആദ്യ ഇലവനിൽ സീറ്റുറപ്പ്; പ്രായശ്ചിത്തം ചെയ്യാൻ ബിസിസിഐ