in

LOVELOVE OMGOMG LOLLOL CryCry AngryAngry

ജീവന്മരണപ്പോരാട്ടമായി മാറിയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന് നിർണായക വിജയം

ഈ സീസണിൽ വളരെ മികച്ച പ്രകടനത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീം ആരാധകരുടെ മനസ്സ് കവർന്നപ്പോൾ. നേരത്തെ ആരാധകരുടെ മാനം കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം ഇത്തവണ അമ്പേ പരാജയപ്പെടുത്തി എന്ന് പറഞ്ഞാൽ അതിലൊട്ടും തെറ്റില്ല

Kerala Blasters reserve team in KPL

നിർണായകമായി മാറിയ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഈ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു എങ്കിൽ തരംതാഴ്ത്തൽ മേഖലയിലേക്ക് തള്ളി പോകുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവൻമരണ പോരാട്ടം തന്നെയായിരുന്നു.

Kerala Blasters reserve team in KPL

കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ എം എ കോളേജിനെ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് പരാജയപ്പെടുത്തി. അവസാന സ്ഥാനക്കാർ തമ്മിലുള്ള മത്സരമായിരുന്നു ഇത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം. 25ആം മിനുട്ടിലും 29ആം മിനുട്ടിലും ഐമൻ നേടിയ ഗോളുകൾ ആണ് ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയത്.

എം എം കോളേജിനായി 45ആം മിനുട്ടിൽ അജാത് സ്കോർ ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് ഈ വിജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി 9ആം സ്ഥാനത്ത് എത്തി. അവസാന രണ്ട് ടീമാണ് റിലഗേഷൻ നേരിടുക. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആ ഭീഷണിക്ക് പുറത്താണ്. എം എ കോളേജും ലിഫയും ആണ് അവസാന രണ്ട് സ്ഥാനങ്ങളിൽ ഉള്ളത്

വയസ്സൊക്കെ വെറും അക്കമല്ലേ, പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ ക്രിസ്ത്യാനോയുടേത്

മരണ ഗ്രൂപ്പിന്റെ കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല, ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞു