in

AngryAngry CryCry OMGOMG LOVELOVE LOLLOL

സഹലിനും ഹോർമിപാമിനുമൊപ്പം ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർ താരത്തിനെ കൂടി റാഞ്ചാൻ വമ്പൻമാർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനാൽ ഐഎസ്എൽ ക്ലബ്ബുകളെല്ലാം അടുത്ത സീസണിലേക്ക് വേണ്ടിയുള്ള സൈനിങ്ങുകൾക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനാൽ ഐഎസ്എൽ ക്ലബ്ബുകളെല്ലാം അടുത്ത സീസണിലേക്ക് വേണ്ടിയുള്ള സൈനിങ്ങുകൾക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും മികച്ച ഇന്ത്യൻ സൈനിങ്ങുകൾക്ക് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ ഇന്ത്യൻ താരങ്ങളെ നോക്കുന്നുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നുമുള്ള ചില സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ നോക്കുകയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മലയാളി താരമായ സഹൽ അബ്ദുസമദ്, യുവ താരമായ ഹോർമിപാം എന്നിവരെ സ്വന്തമാക്കാൻ നോക്കുന്ന മോഹൻ ബഗാന്റെ കണ്ണുകൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസീവ് മിഡ്‌ഫീൽസിലെ യുവ താരമായ ജീക്സൻ സിങ്ങിലേക്കും തിരിഞ്ഞിട്ടുണ്ട്.

സഹലിന്റെ ട്രാൻസ്ഫർ സാധ്യതകൾ അന്വേഷിച്ചുകൊണ്ട് ഐഎസ്എലിലെ വേറെയും ചില ക്ലബ്ബുകൾ വന്നതിനാൽ ഹോർമിപാമിനെ കൂടാതെ ജീക്സൻ സിങ്ങിനെ കൂടി സ്വന്തമാക്കാനാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് പ്ലാൻ.

ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരങ്ങൾക്ക് വേണ്ടി നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും സൈനിങ് പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി ചർച്ചകൾ നടത്തുകയും വിജയിക്കുകയും വേണം. കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ തയ്യാറാകുകയാണെങ്കിൽ മോഹൻ ബഗാന്റെ നീക്കങ്ങൾ ഫലം കണ്ടെക്കും.

ബ്ലാസ്റ്റേഴ്സിൽ നിന്നും സഹലിനെയും ഹോർമിയെയും പണം എറിഞ്ഞു വാങ്ങാൻ വമ്പൻമാർ വരുന്നു..

ബാഴ്‌സലോണയുടെ അക്കാദമി പ്രോഡക്റ്റിനെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ??