ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആറുവർഷത്തോളം മഞ്ഞ ജേഴ്സിയണിഞ്ഞു കളിച്ച മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദ് ഇന്ത്യൻ ഫുട്ബോളിലെ നിലവിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ മോഹൻ ബഗാൻ സൂപ്പർ ജയൻസിലേക്ക് കൂടുമാറിയിരുന്നു.
മോഹൻ ബഗാന്റെ താരമായ പ്രീതം കോട്ടലിനെയും ഒപ്പം ട്രാൻസ്ഫർ തുകയായി 90 ലക്ഷം നൽകിയാണ് സഹലിനെ ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാൻ സ്വന്തമാക്കിയത്, നിരവധി ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ ഒരു ട്രാൻസ്ഫറിനെതിരെ പിന്നീട് വിമർശനങ്ങളുമായി രംഗത്ത് എത്തിയിരുന്നു.
എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനു വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന ഐഎസ്എൽ ക്ലബ്ബുകൾ പ്രീ സീസൺ പരിശീലനം എല്ലാം തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്, നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാനും പ്രീ സീസൺ പരിശീലനം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജയൻസിന്റെ പ്രീ സീസൺ പരിശീലനത്തിനൊപ്പം സഹൽ നാളെ മുതൽ ജോയിൻ ചെയ്തേക്കും, ഈ സീസണിൽ എ എഫ് സി കപ്പ് ഉൾപ്പടെയുള്ള വമ്പൻ ടൂർണമെന്റുകളാണ് മോഹൻ ബഗാൻ സ്വന്തമാക്കാൻ നോട്ടമിടുന്നത്.