in ,

LOVELOVE AngryAngry CryCry OMGOMG LOLLOL

ട്വിസ്റ്റുകൾ തീരുന്നില്ല, സഹലിന്റെ ട്രാൻസ്ഫറിൽ അപ്രതീക്ഷിത തടസ്സങ്ങൾ?മാർക്കസ് അപ്ഡേറ്റ് വന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനു ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ന് കൊച്ചിയിൽ വെച്ച് തങ്ങളുടെ പ്രീസീസൺ പരിശീലനം ആരംഭിക്കുകയാണ്. ഇന്ന് മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിന്റെ താരങ്ങളും സ്റ്റാഫുകളും ഒരുക്കങ്ങൾ ഒഫീഷ്യൽ ആയി തുടങ്ങും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനു ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ന് കൊച്ചിയിൽ വെച്ച് തങ്ങളുടെ പ്രീസീസൺ പരിശീലനം ആരംഭിക്കുകയാണ്. ഇന്ന് മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിന്റെ താരങ്ങളും സ്റ്റാഫുകളും ഒരുക്കങ്ങൾ ഒഫീഷ്യൽ ആയി തുടങ്ങും.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർക്ക് അത്ര സന്തോഷം നൽകുന്നതല്ല മലയാളി താരമായ സഹൽ അബ്ദുസമദിന്റെ ട്രാൻസ്ഫർ കാര്യം. സൂപ്പർ താരത്തിനെ വമ്പൻ ട്രാൻസ്ഫർ തുകക്ക് മോഹൻ ബഗാന് വിൽക്കാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുകയാണ്.

എന്നാൽ സഹലിന്റെ ട്രാൻസ്ഫർ കാര്യത്തിൽ നിരവധി ട്വിസ്റ്റുകളും തടസ്സങ്ങളും മറ്റുമെല്ലാം നിറയുകയാണ്, സഹലിന്റെ ട്രാൻസ്ഫറിനെ കുറിച്ച് പറയാനാനാണെങ്കിൽ അത് ഒരുപാട് പറയാൻ ഉണ്ടാകും എന്നാണ് പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുൽഹോ പറഞ്ഞത്.

നിലവിൽ ഇപ്പോൾ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് തന്നെയാണ് സഹലിനെ സ്വന്തമാക്കാൻ മുന്നിലുള്ളത് എങ്കിലും ബ്ലാസ്റ്റേഴ്‌സുമായുള്ള ചർച്ചകളിൽ അപ്രതീക്ഷിതമായി തടസ്സങ്ങൾ വരുന്നുണ്ടെന്നും മാർക്കസ് പറഞ്ഞു.

സഹൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ മാർക്കസ് മെർഗുൽഹോ സഹൽ മോഹൻ ബഗാനിൽ പോകുകയാണെങ്കിൽ പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് ഉറപ്പാണ് എന്ന് പറഞ്ഞു.

മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൂടാതെ ബാംഗ്ലൂരു, ചെന്നൈയിൻ, മുംബൈ സിറ്റി ടീമുകളും സഹലിന് വേണ്ടി രംഗത്തുണ്ട്. ഇതിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, ബാംഗ്ലൂരു എഫ്സി എന്നിവരാണ് ഇതുവരെ സഹലിനു വേണ്ടി ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഒഫീഷ്യൽ ഓഫർ നൽകിയ ടീമുകൾ.

മുംബൈ സിറ്റിയിൽ നിന്നും സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം..

കയ്യടിച്ച് ആരാധകർ?അണിയറയിൽ കിടിലൻ താരത്തിനായി ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ ട്രാൻസ്ഫർ നീക്കം?