in ,

LOVELOVE CryCry OMGOMG AngryAngry LOLLOL

സഹലിന് മോഹവിലയുമായി മുംബൈ സിറ്റിയും ചെന്നൈയിനും, സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് കൈവിടുമോ?

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിന്റെ പ്രധാന താരമാണ് മലയാളി താരമായ സഹൽ അബ്ദുസമദ്. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് വേണ്ടിയും പന്ത് തട്ടുന്ന സഹൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ജേഴ്സിയിലും ബ്ലാസ്റ്റേഴ്‌സ് ടീമിലും കാഴ്ച വെക്കുന്നത്.

മംഗോളിയക്കെതിരെ നടന്ന ഇന്ത്യയുടെ ഇന്റർകോണ്ടിനന്റൽ കപ്പ്‌ മത്സരത്തിൽ ഗോൾ സ്കോർ ചെയ്ത സഹൽ വളരെ മികച്ച പ്രകടനം മത്സരത്തിൽ പുറത്തെടുക്കുകയും ചെയ്തു. ആദ്യ ഗോൾ സഹൽ നേടിയപ്പോൾ ചാങ്തെ നേടുന്ന രണ്ടാമത്തെ ഗോളിൽ ഇന്ത്യ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയം ആസ്വദിച്ചു.

ഈ മത്സരത്തിലെ മികച്ച പ്രകടനം നടത്തിയ സഹലിനെ സ്വന്തമാക്കാൻ മറ്റു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളായ മുംബൈ സിറ്റി എഫ്സിയും ചെന്നൈയിൻ എഫ്സിയും താല്പര്യം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഇരുടീമുകളും സഹലിനെ ടീമിലെത്തിക്കാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സഹലിനെ മറ്റൊരു ടീമിന് വിട്ടുകൊടുക്കാൻ തയ്യാറായേക്കില്ല. അഥവാ ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ തയ്യാറായാൽ വലിയൊരു ട്രാൻസ്ഫർ ഫീ തന്നെ സഹലിന് വേണ്ടി നൽകേണ്ടി വരും. എന്തായാലും മലയാളി സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുക്കാൻ തയ്യാറാകില്ല എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.

വിരമിച്ചതിന് ശേഷം പരിശീലകനായെത്തുമോ? എങ്കിൽ ഏത് ക്ലബ്ബിൽ?; ചോദ്യങ്ങൾക്ക് മറുപടിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ആയുഷിനെയും വിറ്റുതുലക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു? ഇതെങ്ങോട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ പോക്ക്?