ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ മംഗോളിയയെ നേരിട്ട ഇന്ത്യൻ ഫുട്ബോൾ ടീം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയം നേടി വിലപ്പെട്ട മൂന്നു പോയന്റുകൾ നേടിയെടുത്തിരുന്നു. ഇന്റർകോണ്ടിനന്റൽ കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീം മികച്ച തുടക്കം നേടിയെടുത്തു.
ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മലയാളി താരാമായ സഹൽ അബ്ദുസമദാണ് ഇന്ത്യൻ ടീമിന്റെ ആദ്യഗോൾ നേടുന്നതും ലീഡ് നേടികൊടുക്കുന്നതും. പിന്നീട് ചാങ്തെ കൂടി ഗോൾ സ്കോർ ചെയ്തപ്പോൾ ഇന്ത്യൻ ടീം രണ്ട് ഗോളുകൾക്ക് വിജയം നേടി. ഈ മത്സരത്തിന് ശേഷം സഹലിനെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ടീം പരിശീലകനായ ഇഗോർ സ്റ്റീമാച്.
സഹലിനെ പോലെയുള്ള മിടുക്കന്മാരായ താരങ്ങളെയാണ് ടീമിന് വേണ്ടതെന്നു പറഞ്ഞ ഇന്ത്യൻ ടീം പരിശീലകനായ ക്രോയേഷ്യൻ തന്ത്രഞ്ജൻ ഇഗോർ സ്റ്റീമാച് സഹലിനെ തന്റെ ടീമിൽ ലഭിച്ചതിൽ താൻ സന്തോഷവാനാണെന്നും പറഞ്ഞു.
“ഞങ്ങൾക്ക് സഹലിനെ പോലെയുള്ള താരങ്ങളെയാണ് വേണ്ടത്, മൈതാനത്തിൽ ഏരിയകളും ഗ്യാപ്പുകളും കണ്ടുപിടിച്ചുകൊണ്ട് അതിലൂടെ അവസരങ്ങൾ സൃഷ്ടിക്കുകയും അതുപോലെ തന്നെ ഗോളുകൾ സ്കോർ ചെയ്യാനും കഴിവുള്ള താരമാണ് സഹൽ. സഹലിനെ പോലെയുള്ള താരങ്ങളെയാണ് വേണ്ടത്, സഹൽ എന്റെ ടീമിലുള്ളതിൽ എനിക്ക് സന്തോഷമുണ്ട്.” – ഇഗോർ സ്റ്റീമാച് പറഞ്ഞു.
നിലവിൽ ഇന്റർ കോണ്ടിനന്റൽ കപ്പിൽ ലബനാനോടൊപ്പം മൂന്നു പോയന്റുമായി ഒന്നും രണ്ടും സ്ഥാനവും പങ്കിടുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം. ഗ്രൂപ്പിലെ ബാക്കിയുള്ള രണ്ട് ടീമുകളെ കൂടി നേരിടുന്ന ഇന്ത്യൻ ഫുട്ബോൾ ടീം വിജയങ്ങൾ നേടി ഇപ്രാവശ്യം ഗംഭീര റിസൾട്ട് ഉണ്ടാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്
.