ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എന്ന ക്ലബ്ബിന്റെ വിശ്വസ്ഥനായ താരമായി തുടർന്ന സന്ദേശ് ജിങ്കൻ 2020-ലാണ് ആറ് വർഷത്തെ തന്റെ ബ്ലാസ്റ്റേഴ്‌സ് സേവനം മതിയാക്കി ക്ലബ് വിടുന്നത്.
ശേഷം ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു ക്ലബ്ബുകൾക്ക് വേണ്ടി പന്ത് തട്ടിയ താരം ഇതിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായുള്ള മത്സരത്തിന് ശേഷം നടത്തിയ ബ്ലാസ്റ്റേഴ്‌സിനെതിരായ പ്രസ്താവന കൊണ്ട് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
മോഹൻ ബഗാനിലും ബാംഗ്ലൂര് എഫ്സിയിലുമായി ഇന്ത്യൻ സൂപ്പർ ലീഗ് സീസണ്കൾ കളിച്ചു കഴിഞ്ഞ സന്ദേശ് ജിങ്കൻ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം മറ്റൊരു ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവയിലേക്ക് ടീം മാറുകയാണ്.
എന്തായാലും ഈയിടെയായി സന്ദേശ് ജിങ്കനെ കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഇത് തികച്ചും വ്യാജമായ വാർത്തയാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് ഇനി ഒരിക്കലും സന്ദേശ് ജിങ്കനെ സൈൻ ചെയ്യില്ലെനാണ് അറിയാൻ കഴിയുന്നത്. അതേസമയം താരം എഫ്സി ഗോവയിൽ സൈൻ ചെയ്തതിനാൽ അടുത്ത സീസൺ മുതൽ ഗോവക്കായി പന്ത് തട്ടും.