in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

വീണ്ടും എസ്ഡിയുടെ കിടിലൻ നീക്കം; ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച നീക്കം

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചും ബ്ലാസ്റ്റേഴ്‌സ് ആരാധകരും വലിയ ഭാവി കണക്കാക്കുന്ന താരമാണ് നിഹാൽ സുധീഷ്. ബ്ലാസ്റ്റേഴ്സിലൂടെ വളർന്ന് വന്ന് താരം മികച്ച താരമായി ഉയരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നു. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ കൂടി പുറത്ത് വരികയാണ്.

ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്‌സ് നടത്തിയ കണ്ടുപിടുത്തമാണ് യുവതാരം നിഹാൽ സുധീഷ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലേക്ക് ഇത്തവണ പ്രൊമോഷൻ ലഭിച്ച ഈ 21 കാരൻ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു.

സീസണിലിത് വരെ 3 മത്സരങ്ങളിൽ മാത്രമാണ് താരം ഇറങ്ങിയത്. ഒരു ഗോളോ അസ്സിസ്റ്റോ തന്റെ പേരിലാക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രകടനം കൊണ്ട് ആരാധകരുടെ മനസ്സ് നിറച്ച താരമാണ് നിഹാൽ സുധീഷ്. ഒഡീഷയ്ക്കെതിരെ പകരക്കാരനായി ഇറങ്ങി താരം നടത്തിയ പ്രകടനം തന്നെ മതിയാവും താരത്തിന്റെ പ്രതിഭ വ്യക്തമാക്കാൻ.

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചും ബ്ലാസ്റ്റേഴ്‌സ് ആരാധകരും വലിയ ഭാവി കണക്കാക്കുന്ന താരമാണ് നിഹാൽ സുധീഷ്. ബ്ലാസ്റ്റേഴ്സിലൂടെ വളർന്ന് വന്ന് താരം മികച്ച താരമായി ഉയരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നു. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ കൂടി പുറത്ത് വരികയാണ്.

ഇന്ത്യൻ ഫുട്ബാളിൽ വലിയ ഭാവി കണക്കാക്കുന്ന താരം ബ്ലാസ്റ്റേഴ്സിന് പുതിയ കരാറൊപ്പിട്ടു എന്നുളത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത. നിഹാൽ സുധീഷ് 3 വർഷത്തേക്ക് ബ്ലാസ്റ്റേഴ്‌സുമായി കരാർ ദീർഘിപ്പിച്ചതായാണ് റിപോർട്ടുകൾ. പ്രമുഖ കായിക മാധ്യമമായ സില്ലീസ് ആൺ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

യുവതാരങ്ങളെ വളർത്തിയെടുക്കാനും യുവതാരങ്ങൾക്ക് വേണ്ടി പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്ന കേരളായ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറ്കടർ കരോലിസ് സ്കിങ്കിസ് തന്നെയാണ് നിഹാൽ സുധീഷിന്റെ പുതിയ കരാറിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ. നിഹാൽ സുധീഷിനെ പോലുള്ള താരത്തിന് പുത്തൻ കരാർ നൽകിയതിൽ ആരാധകരും സന്തോഷത്തിലാണ്.

നെയ്മറെ വിൽക്കാനൊരുങ്ങി പിഎസ്ജി; താൽപര്യമറിയിച്ച് 3 ക്ലബ്ബുകൾ

മുംബൈക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ലഭ്യതയെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ….