in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ആരാധകരെ ഞെട്ടിക്കുന്ന നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് എസ്ഡി

ആരാധകരെ ഞെട്ടിക്കുന്ന നീക്കവുമായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം എസ്ഡി. ഒരു കൗമാര താരത്തിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ നീക്കമാണ് ആരാധകരെ ഞെട്ടിച്ചത്.17 വയസ്സ് മാത്രം പ്രായമുള്ള ലിബിൻദാസ് എന്ന താരത്തെ സീനിയർ ടീം ക്യാമ്പിലേക്ക് ക്ഷണിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചത്.

ആരാധകരെ ഞെട്ടിക്കുന്ന നീക്കവുമായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം എസ്ഡി. ഒരു കൗമാര താരത്തിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ നീക്കമാണ് ആരാധകരെ ഞെട്ടിച്ചത്.

17 വയസ്സ് മാത്രം പ്രായമുള്ള ലിബിൻദാസ് എന്ന താരത്തെ സീനിയർ ടീം ക്യാമ്പിലേക്ക് ക്ഷണിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചത്. സാധാരണ ഗതിയിൽ 17 വയസ്സുള്ള താരങ്ങളെ റിസേർവ് ടീമിനോപ്പമാണ് ബ്ലാസ്റ്റേഴ്‌സ് അയക്കുക എന്നാൽ ലിബിന്റെ കാര്യത്തിൽ താരത്തെ ആദ്യം തന്നെ സീനിയർ ടീം ക്യാമ്പിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് അയച്ചത്.

സീനിയർ ടീമിനോപ്പമുള്ള ലിബിന്റെ പ്രകടനം വിലയിരുത്തിയാവും താരത്തിന്റെ ഭാവിയെ പറ്റി ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുക്കുക. നിലവിൽ 3 വർഷത്തെ കരാറിലാണ് ലിബിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്.

ഇന്ത്യൻ അണ്ടർ 16 ടീം, കേരള അണ്ടർ 14 ടീം തുടങ്ങിയവയ്ക്കായി ഈ മിഡ്‌ഫീൽഡർ ബൂട്ടണിയുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് കരോലിസ് സ്കിൻകിസ് താരത്തെ ബ്ലാസ്റ്റേഴ്‌സിലത്തിച്ചത്.

തിരുവനന്തപുരം സ്വദേശിയായ ലിബിൻ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ബിഗ് തിങ്ക് ആയി വളരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

മുംബൈ സിറ്റിയിൽ പോയതിന്റെ കാരണം വ്യക്തമാക്കി മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഡയസ്

‘ചാമ്പിക്കോ’ -ബ്ലാസ്റ്റേഴ്സിന് ആശസകളുമായ് സിപോവിച്