in , , , ,

LOVELOVE OMGOMG LOLLOL

മലയാളി താരമുൾപ്പെടെ രണ്ട് പേരെ കൂടി ലോണിൽ അയച്ച് ബ്ലാസ്റ്റേഴ്‌സ്

രണ്ട് താരങ്ങളെ കൂടി ലോൺ അടിസ്ഥാനത്തിൽ വിട്ട് നൽകാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. മലയാളി താരം ഉൾപ്പെടെയുള്ള രണ്ട് യുവതാരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കുക. ലോണിൽ അയക്കുന്ന രണ്ട് താരങ്ങൾ ആരൊക്കെയാണ് എന്ന് പരിശോധിക്കാം

രണ്ട് താരങ്ങളെ കൂടി ലോൺ അടിസ്ഥാനത്തിൽ വിട്ട് നൽകാനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. യുവതാരം ശുഭ ഘോഷാണ് അതിൽ ഒരു താരം.

2021 ലാണ് ബ്ലാസ്റ്റേഴ്‌സ് ശുഭഘോഷിനെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിലേക്ക് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ വിട്ട് നൽകിയിരുന്നു. ഈസ്റ്റ് ബംഗാളിലേക്ക് തന്നെയായിരിക്കും താരത്തെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലോണിൽ അയക്കുക.

ലോൺ അടിസ്ഥാനത്തിൽ വിട്ട് നൽകുന്ന രണ്ടാമത്തെ താരം മലയാളി താരമായ അബ്ദുൽ ഹക്കുവാണ്. കഴിഞ്ഞ സീസൺ പകുതിയിൽ ഗോകുലം എഫ്സിയിലേക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ നൽകിയത്.

ഹക്കു അടുത്ത സീസൺ കൂടി ഗോകുലത്തിൽ തന്നെ ലോൺ അടിസ്ഥാനത്തിൽ തുടരുമെന്നാണ് സൂചനകൾ. 2018 ലാണ് ഹക്കു ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്.

നിലവിൽ ഇന്ത്യൻ സെന്റർ ബാക്കുകളായ ഹോർമിപാം, ബിജോയ്‌ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് സെന്റർ ബാക്ക് പൊസിഷനിൽ പരിഗണിക്കുന്നത്. അതിനാലാണ് ഹക്കുവിനെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലോണിൽ അയക്കുന്നത്.

OFFICIAL :യുവ ഇന്ത്യൻ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കി

ഇവന്മാർക്ക് ഭ്രാന്താണ് ഒറ്റയടിക്ക് തൂക്കിയത് 13 താരങ്ങളെ..