ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൻ മുന്നോടിയായി ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ വാർത്തകളാണ് പുറത്ത് വരുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കുപ്പായത്തിൽ കളിച്ച താരങ്ങളെ സ്വന്തമാക്കാൻ ആഗ്രഹം വ്യക്തമാക്കി നിരവധി മറ്റു ക്ലബ്ബുകൾ രംഗത്ത് എത്തുന്നുണ്ടെന്ന ട്രാൻസ്ഫർ വാർത്തകൾ സജീവമാണ്.
ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായുള്ള കരാർ അവസാനിക്കുന്ന നിഷു കുമാറിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറായിട്ടില്ല.
അതിനാൽ തന്നെ ട്രാൻസ്ഫർ മാർക്കറ്റിൽ ഫ്രീ ഏജന്റായി മാറുന്ന താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനാണ് മറ്റൊരു ക്ലബ്ബായ ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നത്. ട്രാൻസ്ഫർ റൂമറുകൾ പ്രകാരം ഈയൊരു ട്രാൻസ്ഫർ ഏകദേശം പൂർത്തിയാക്കുന്നതിന്റെ അരികിലാണ്.
ക്ലബ്ബിൽ പുതിയ പരിശീലകനായി എത്തിയ മുൻ ബാംഗ്ലൂരു എഫ്സി പരിശീലകൻ കൂടിയായ കാർൽസ് ക്വാഡ്രാറ്റിന്റെ നിർദ്ദേശപ്രകാരമാണ് മുൻ ബാംഗ്ലൂരു താരമായ നിഷു കുമാറിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ മുന്നോട്ട് വന്നതെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ഇരുവരും തമ്മിൽ ബാംഗ്ലൂരു എഫ്സിയിൽ ഒരുമിച്ച് സമയം ചെലവഴിച്ചതാണ്. ബാംഗ്ലൂരു എഫ്സി ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ഉയർത്തുന്ന സമയത്തെല്ലാം നിഷു കുമാർ ഗംഭീര പ്രകടനം നടത്തിയിട്ടുണ്ട്.