വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഇനിയും ഒരുപാട് സൈനിങ്ങുകൾ നടത്തേണ്ടതുണ്ട്. ടീം വിട്ട താരങ്ങൾക് പകരം നിരവധി ഇന്ത്യൻ താരങ്ങളെ ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്യേണ്ടതുണ്ട്. കൂടാതെ രണ്ട് വിദേശ താരങ്ങളെ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിക്കേണ്ടതുണ്ട്.
നിലവിൽ സ്പെയിനിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ബിഗ് ഫിഷിനെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. വര്ഷങ്ങളായി ലാലിഗയിൽ കളിക്കുന്ന 28വയസുകാരനായ ഒരു സ്പാനിഷ് ഡിഫെൻഡറേ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.
സ്പാനിഷ് മാധ്യമപ്രവർത്തകനായ ഏഞ്ചൽ ഗാർസിയ നൽകുന്ന അപ്ഡേറ്റ് അനുസരിച്ച് ലാലിഗയിലെ പ്രമുഖ ക്ലബ്ബുകളായ സെവിയ്യ, മലാഗ, ഗ്രനഡ, കാഡിസ് എന്നിവക്ക് വേണ്ടി കളിച്ചിട്ടുള്ള നിലവിൽ ലാലിഗ ക്ലബ്ബായ എൽഷേയുടെ സെന്റർ ബാക്ക് താരമായ ഡീഗോ ഗോൻസാലസിനെ സ്വന്തമാക്കാനുള്ള ചർച്ചകളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
സ്പെയിനിന്റെ അണ്ടർ 21 ടീമിൽ കളിച്ചിരുന്ന സ്പാനിഷ് താരം ലാലിഗ ക്ലബ്ബായ കാഡിസിന്റെ അക്കാദമിയിലൂടെയാണ് യൂത്ത് കരിയർ ചെലവഴിച്ചത്. പിന്നീട് കാഡിസിലൂടെ തന്നെ സീനിയർ കരിയർ ആരംഭിച്ച ഡീഗോ ഗോൻസാലസ് ലാലിഗയിലെ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടി.
നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡീഗോ ഗോൻസാലസിനെ സ്വന്തമാക്കാൻ ആഗ്രഹം വ്യക്തമാക്കി ചർച്ചകളിലാണെന്നാണ് വിവരം. 28-കാരനായ ഈ താരത്തിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഒരു ബിഗ് ഫിഷ് സൈനിങായിരിക്കും ഇത്.