വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി മികച്ച ടീമിനെ ഒരുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മികച്ച ഇന്ത്യൻ സൈനിങ്ങുകൾ നടത്തുവാൻ ട്രാൻസ്ഫർ മാർക്കറ്റിൽ കിടിലൻ ഇന്ത്യൻ താരങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് നായകനായ പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു വർഷത്തെ കരാറിൽ സീസണിൽ 2കോടി രൂപയുടെ അടുത്ത് സാലറി കൊടുക്കുന്ന രീതിയിൽ സൈൻ ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
എന്നാൽ എന്തുകൊണ്ട് ഇത്രയും സാലറി കൊടുത്ത് പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരണം?. അതും സഹലിന്റെ ട്രാൻസ്ഫർ ഡീലിൽ പ്രീതം കോട്ടാൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകളും വരുന്നുണ്ട്.
പ്രീതം കോട്ടലിന്റെ പ്രത്യേകതയും ആവശ്യകതയും നോക്കുകയാണെങ്കിൽ മോഹൻ ബഗാൻ നായകനായ പ്രീതം കോട്ടാലിന് നിർണ്ണായക മത്സരങ്ങൾ കളിച്ച് അനുഭവസമ്പത്തുണ്ട്. ഡിഫെൻസിൽ മാർക്കോ ലെസ്‌കോവിചിന്റെ അഭാവം ടീമിനെ ബാധിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിവുള്ള താരം നിലവിൽ ബ്ലാസ്റ്റേഴ്സ് ഡിഫെൻസിൽ ഇല്ലാത്തതിനാൽ പ്രീതം കോട്ടാലിന്റെ സാന്നിധ്യം ഗുണം ചെയ്തേക്കും.
മാത്രവുമല്ല ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഈ 29-കാരൻ നിരവധി ട്രോഫികളും മറ്റും നേടി ഒരുപാട് അനുഭവമുള്ളതിനാൽ ടീമിലെ യുവ താരങ്ങളെ പ്രചോദിപ്പിച്ചു കളിപ്പിക്കാൻ കഴിവുണ്ട്. അങ്ങനെ നിരവധി ഗുണങ്ങൾ പ്രീതം കോട്ടലിന്റെ സൈനിങ് കൊണ്ട് ബ്ലാസ്റ്റേഴ്സിൽ വരുമെങ്കിലും സഹലിനെ വിൽക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് തീരുമാനം തെറ്റാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.