in , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

വാക്കിലുറച്ച് എസ്ഡി; ആ ട്രാൻസ്ഫർ നടന്നേക്കില്ല

വിപി സുഹൈറിന്റെ കാര്യത്തിൽ നോർത്ത് ഈസ്റ്റിനോട് കേരളാ ബ്ലാസ്റ്റേഴ്‌സ് എസ്ഡി കരോലിസ് സ്കിങ്കിസ് ശക്തമായ നിലപാട് അറിയിച്ചതായി റിപോർട്ടുകൾ. സുഹൈറിന്റെ കാര്യത്തിൽ നോർത്ത് ഈസ്റ്റ് വലിയ ഡിമാന്ഡുകളാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ വെക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരമായ പൂട്ടിയയെ വിട്ട് നൽകിയാൽ സുഹൈറിനെ വിട്ട് നൽകാമെന്ന നിലപാടിലാണ് നോർത്ത് ഈസ്റ്റ്. എന്നാൽ പൂട്ടിയയ്ക്ക് പകരം പ്രശാന്തിനെയും ഗിവ്സണിനെയും നൽകാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് നിലപാട്. എന്നാൽ നോർത്ത് ഈസ്റ്റ് പൂട്ടിയയിൽ ഉറച്ച് നിൽക്കുകയാണ്.

ഇരു ക്ലബ്ബുകളും തമ്മിൽ ധാരണയാവാത്തതിനാൽ സുഹൈറിന്റെ കാര്യം ഇപ്പോഴും അനിശ്ചിത്വത്തിലാണ്. പൂട്ടിയ പോലുള്ള മികച്ച താരത്തെ നഷ്ടപ്പെടുത്തുന്നത് മണ്ടത്തരമാവുമെന്ന വിലയിരുത്തലിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ്.

അതെ സമയം നോർത്ത് ഈസ്റ്റ് വൻ ഡിമാൻഡ് മുന്നിൽ വെയ്ക്കുന്നതിനാൽ വിപി സുഹൈറിനെ ഈ സീസണിൽ ടീമിലെത്തിക്കാനുള്ള നീക്കം ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിക്കാനും സാധ്യതയുണ്ട്. പകരം നോർത്ത് ഈസ്റ്റുമായി അടുത്ത വർഷം കരാർ അവസാനിക്കുമ്പോൾ താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാനുള്ള നീക്കങ്ങളും നടന്നേക്കും..കേരളാ ബ്ലാസ്റ്റേഴ്സിൽ കളിയ്ക്കാൻ താത്പര്യമുണ്ട് എന്ന് വിപി സുഹൈർ അറിയിച്ചത് താരത്തെ ഫ്രീ ഏജന്റായാലും സ്വന്തമാക്കാൻ സാധിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നുണ്ട്.

൩൦ കാരനായ വിപി സുഹൈർ 2020 ലാണ് നോർത്ത് ഈസ്റ്റിൽ എത്തുന്നത്. ആൻ മോഹൻ ബഗാനിൽ നിന്നുമാണ് താരം നോർത്ത് ഈസ്റ്റിൽ എത്തിയത്.

OFFICIAL :ISL വിറപ്പിക്കുവാൻ മുൻ ബാഴ്സലോണ താരം വരുന്നു

ആരംഭിക്കലാമാ..ആശാനും പിള്ളേരും കൊച്ചിയിലെത്തി