in ,

CryCry LOVELOVE LOLLOL OMGOMG AngryAngry

അവസ്ഥ മോശമാണ്?സൂപ്പർ കപ്പിൽ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് ഞങ്ങൾ എങ്ങനെ പറയും?? – കരോലിസ്

ഏപ്രിൽ മാസത്തിൽ കേരളത്തിൽ വെച്ച് നടക്കാൻ പോകുന്ന ഹീറോ സൂപ്പർ കപ്പ്‌ ഗോവയിൽ വെച്ച് നടത്താമായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്.

ഏപ്രിൽ മാസത്തിൽ കേരളത്തിൽ വെച്ച് നടക്കാൻ പോകുന്ന ഹീറോ സൂപ്പർ കപ്പ്‌ ഗോവയിൽ വെച്ച് നടത്താമായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്.

കോഴിക്കോട് ഉൾപ്പടെയുള്ള സൂപ്പർ കപ്പ്‌ മൈതാനങ്ങളുടെ സ്റ്റേഡിയത്തിന്റെ അവസ്ഥ മോശമാണെന്നും, ഇത്തരമൊരു മൈതാനത്ത് കളിക്കാൻ താരങ്ങളെ എങ്ങനെ മോട്ടിവേറ്റ് ചെയ്യുമെന്നും അദ്ദേഹം ചോദ്യം ഉയർത്തി.

“സൂപ്പർ കപ്പിന്റെ സ്റ്റേഡിയങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. കോഴിക്കോട് ഫുട്ബോൾ സ്റ്റേഡിയത്തിന്റെ അവസ്ഥ മോശമാണ്. ടൂർണമെന്റ് ഗോവയിൽ വെച്ച് നടത്താമായിരുന്നു, അവിടെ മികച്ച പരിശീലന മൈതാനങ്ങളും സൗകര്യങ്ങളും ലഭ്യമാണ്.”

“എല്ലാ കാര്യങ്ങളെയും വളരെ പ്രൊഫഷണൽ ആയി കാണുന്ന വ്യക്തിയാണ് ഞാൻ. അതിനാൽ തന്നെ ഈ അവസ്ഥയിൽ ഇത്തരം മൈതാനത്തിൽ കളിക്കുന്നതിന് താരങ്ങളെ ഞങ്ങൾ എങ്ങനെ മോട്ടിവേറ്റ് ചെയ്യും??.” – കരോലിസ് സ്കിൻകിസ് പറഞ്ഞു.

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം, മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവയിൽ വെച്ചാണ് ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾ അണിനിരക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റ് അരങ്ങേറുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ആഗ്രഹിച്ച സന്തോഷവാർത്ത നൽകി ബ്ലാസ്റ്റേഴ്‌സ് എസ്ഡി?

സൂപ്പർ കപ്പ്; ബ്ലാസ്‌റ്റേഴ്‌സിനെ പേടിച്ച് ഛേത്രിയും സംഘവും പിന്മാറി?