ഇന്ത്യൻ സൂപ്പർ ലീഗിനെ അപേക്ഷിച്ച് കിരീടം നേടാൻ കനത്ത പോരാട്ടം നേരിടേണ്ടി വരുന്നത് ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിലാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ.
ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കേരളത്തിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സൂപ്പർ കപ്പ് വിജയിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് സാധ്യമായ കാര്യമാണ്. ഇതൊരു ചെറിയ കോമ്പറ്റിഷനാണ്, ടൂർണമെന്റിന്റെ ഫോർമാറ്റ് അനുസരിച് ഐഎസ്എലിനെ അപേക്ഷിച്ച് കൂടുതൽ ടീമുകൾക്ക് വിജയസാധ്യത ഉണ്ട്.” – കരോലിസ് പറഞ്ഞു.
ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾ പങ്കെടുക്കുന്ന ഹീറോ സൂപ്പർ കപ്പിൽ ഐഎസ്എലിലെ മുഴുവൻ ടീമുകളും ഐ ലീഗിൽ നിന്നും യോഗ്യത നേടിയ ടീമുകളുമാണ് മത്സരിക്കുന്നത്.
ഹീറോ സൂപ്പർ കപ്പ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സോണി 2, ഫാൻകോഡ് എന്നിവയിൽ ലഭ്യമാണ്.