in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

വീണ്ടും തെറ്റ് ആവർത്തിക്കരുത്; വിദേശതാരവുമായി കരാർ ചർച്ചകൾ ആരംഭിക്കാൻ ബ്ലാസ്റ്റേഴ്‌സ്

ഈ സീസണിലെ പ്രധാന പ്രതീക്ഷയായ ഐഎസ്എൽ കിരീടം നഷ്ടമായതോടെ അടുത്ത സീസണ് വേണ്ടിയുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിരിക്കുകയാണ്. ചില താരങ്ങളെ പുതിയ കരാറിലെത്തിക്കുക എന്ന നീക്കമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. വിദേശ താരങ്ങളുടെ കാര്യത്തിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് ആദ്യഘട്ടത്തിൽ കരാർ ചർച്ചകൾ നടത്തുക.

ബ്ലാസ്‌റ്റേഴ്‌സിനെ ഈ സീസണിലെ ഐഎസ്എൽ കിരീട പ്രതീക്ഷകളൊക്കെ വിവാദ ഗോളിൽ അവസാനിച്ചിരിക്കുകയാണ്. ഇനി മുന്നിലുള്ളത് സൂപ്പർ കപ്പ് പ്രതീക്ഷകൾ മാത്രമാണ്. സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ സ്ക്വാഡായിരിക്കുമോ അതോ റിസേർവ് സ്ക്വാഡായിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നേരത്തെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത് സൂപ്പർ കപ്പിൽ റിസേർവ് സ്‌ക്വാഡ് ആയിരിക്കും ഇറങ്ങുക എന്നായിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ സീനിയർ ടീമിനെ ഇറക്കാനുള്ള സാധ്യതകളുമുണ്ട്.

ഈ സീസണിലെ പ്രധാന പ്രതീക്ഷയായ ഐഎസ്എൽ കിരീടം നഷ്ടമായതോടെ അടുത്ത സീസണ് വേണ്ടിയുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിരിക്കുകയാണ്. ചില താരങ്ങളെ പുതിയ കരാറിലെത്തിക്കുക എന്ന നീക്കമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. വിദേശ താരങ്ങളുടെ കാര്യത്തിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് ആദ്യഘട്ടത്തിൽ കരാർ ചർച്ചകൾ നടത്തുക.

കഴിഞ്ഞ സീസണിൽ ഫൈനൽ മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളിൽ അൽവാരോ വാസ്‌കസ്, ജോർജേ പേരയ്ര ഡയസ് എന്നിവരുമായി പുതിയ കരാറിലെത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ വിദേശതാരങ്ങൾ നാട്ടിലേക്ക് മടങ്ങും മുമ്പേ പുതിയ കരാറുമായി ബന്ധപ്പെട്ട ധാരണയിലെത്തുക എന്ന നീക്കമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ വിദേശതാരങ്ങൾ ഉൾപ്പെടെ 11 പേരുടെ കരാർ അവസാനിക്കുകയാണ്. ഇതിൽ വിക്ടർ മോങ്കിൽ, ദിമിത്രി ഡയമന്തക്കോസ്, അപ്പോസ്തലാസ് ജിയാനു, ഇവാൻ കലിയുഷ്‌നി എന്നിവരുടെ കരാറാണ് ഈ സീസൺ അവസാനിക്കുക. ഇതിൽ കലിയുഷ്‌നി ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിയ താരമാണ്. താരത്തിന്റെ ലോൺ കാലാവധി പൂർത്തിയായ ശേഷം താരം മാതൃക്ലബ്ബിലേക്ക് മടങ്ങും. താരവുമായി ബ്ലാസ്റ്റേഴ്‌സ് സ്ഥിരം കരാറിലെത്താൻ സാധ്യതയില്ല.

എന്നാൽ കലിയുഷ്‌നി ഒഴികെയുള്ള മറ്റ് വിദേശതാരങ്ങളുമായി പുതിയ കരാറിലെത്താൻ ബ്ലാസ്റ്റേഴ്സിന് ആഗ്രഹമുണ്ട്. അതിൽ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രി ഡയമന്തകോസുമായാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യം പുതിയ കരാർ ചർച്ചകൾ നടത്തുക എന്നാണ് ലഭ്യമായ വിവരങ്ങൾ. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററാണ് ഡയമന്റകോസ് താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുണ്ട്. താരവുമായി ധാരണ ചർച്ചകൾ വിജയിച്ചാൽ താരം അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിലുണ്ടാവും.

ALSO READ: 11 താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കും; ബ്ലാസ്റ്റേഴ്സിൽ നിന്നും ഇത്തവണ കരാർ കാലാവധി അവസാനിക്കുന്നവരുടെ പട്ടികയിൽ ആരാധകരുടെ ഇഷ്ടതാരങ്ങളും

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ

ഈ 3 താരങ്ങൾ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ല; കാരണം ഇതാ….