ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് സെപ്റ്റംബർ മാസത്തിൽ കിക്ക്ഓഫ് കുറിക്കുകയാണ്. ഒരു കിരീടത്തിനു വേണ്ടി ഏകദേശം 12 ടീമുകളാണ് ഇത്തവണ നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലെയും ക്ലബ്ബിന്റെ ചരിത്രത്തിലെയും ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീം ഇത്തവണ ടീമിൽ വൻ അഴിച്ചുപണി നടത്തിയാണ് ഐഎസ്എലിനെ വരവേൽക്കുന്നത്.
ടീം വിട്ടുപോയ നിരവധി താരങ്ങൾക്ക് പകരമായി പുതിയ സൂപ്പർ താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. കൂടാതെ സീസണിലെ ആദ്യ വിദേശ സൈനിങായ ജോഷുവ സൊതിരിയൊയുടെ സൈനിങ്ങും പ്രഖ്യാപിച്ചു.
സെപ്റ്റംബർ മാസത്തിൽ തുടങ്ങുന്ന ഹീറോ ഐഎസ്എലിന് മുന്നോടിയായി പ്രീസീസൺ ഉൾപ്പടെയുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സിന് നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത മാസം ജൂണിൽ പരിശീലനം തുടങ്ങുമെന്നാണ് അറിയാൻ കഴിയുന്നത്.