in ,

LOVELOVE LOLLOL

ഏറ്റവും വിലപിടിപ്പുള്ള ട്രാൻസ്ഫർ ഡീലുകൾ നടത്തിയത് കേരള ബ്ലാസ്റ്റേഴ്സ്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് തുടക്കം കുറിക്കാൻ ഒരുങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ആരാധകരും വളരെയധികം ആവേശത്തോടെയാണ് പുതിയ സീസണിനെ കാണുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി ലക്ഷ്യമാക്കി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിനെയും സമീപിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് തുടക്കം കുറിക്കാൻ ഒരുങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ആരാധകരും വളരെയധികം ആവേശത്തോടെയാണ് പുതിയ സീസണിനെ കാണുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി ലക്ഷ്യമാക്കി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിനെയും സമീപിക്കുന്നത്.

ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ നടന്ന സൈനിങ്ങുകൾ നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ട്രാൻസ്ഫർ ഫീ നൽകിയ സൈനിങ്ങുകളുടെ ലിസ്റ്റ് ട്രാൻസ്ഫർ മാർക്കറ്റ് പുറത്തു വിട്ടിട്ടുണ്ട്. 22 ലക്ഷം ട്രാൻസ്ഫർ ഫീ വാങ്ങി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ജസ്റ്റിൻ ഇമ്മാനുവലിനെ സ്വന്തമാക്കിയ ഗോകുലം കേരളയുടെ ട്രാൻസ്ഫർ ആണ് ഏഴാം സ്ഥാനത്ത്.

55 ലക്ഷം ട്രാൻസ്ഫർ ഫീ വാങ്ങി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചെന്നൈയിൻ എഫ്സിയിലേക്ക് പോയ ആയുഷ് അധികാരിയുടെ ട്രാൻസ്ഫർ ആറാം സ്ഥാനത്താണ്. 90 ലക്ഷം ട്രാൻസ്ഫർ ഫീ വാങ്ങി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാനിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ട സഹലിന്റെ ട്രാൻസ്ഫർ ഡീൽ അഞ്ചാം സ്ഥാനത്താണ്.

1.4 കോടി രൂപ ട്രാൻസ്ഫർ ഫീ നൽകി എഫ് സി ഗോവയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഐബന്റെ ട്രാൻസ്ഫർ നാലാം സ്ഥാനത്താണ്. 1.5 കോടി രൂപ ട്രാൻസ്ഫർ ഫീ നൽകി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയ ഗിലിന്റെ ട്രാൻസ്ഫർ ആണ് മൂന്നാം സ്ഥാനത്ത്. 2.6 കോടി രൂപ നൽകി ഹൈദരാബാദ് എഫ്സിയിൽ നിന്നും മുംബൈ സിറ്റി സ്വന്തമാക്കിയ ആകാശ് മിശ്രയുടെ ട്രാൻസ്ഫറാണ് രണ്ടാം സ്ഥാനത്ത്.

മൂന്നു കോടി രൂപ ട്രാൻസ്ഫർ നൽകി ചെന്നൈയിൻ എഫ്സിയിൽ നിന്നും മോഹൻ ബഗാൻ സ്വന്തമാക്കിയ അനിരുദ് താപയുടെ ട്രാൻസ്ഫർ ആണ് ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും കൂടുതൽ ട്രാൻസ്ഫർ തുകയുടെ ഡീൽ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ സെപ്റ്റംബർ 21നാണ് ആരംഭിക്കുന്നത്.

ഇവാനാശാൻ ഛേത്രിയോട് ക്ഷമിച്ചു?, ഇനിയെല്ലാം പഴയ കഥകൾ മാത്രം., പക്ഷേ ആരാധകർ ഒന്നു മറന്നിട്ടില്ല?…

ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ അവസാന തയ്യാറെടുപ്പ്?ഇവാന് പകരം ഫ്രാങ്ക് വരും?ഒപ്പം കോട്ടാലും വിബിനും..