ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ റെക്കോർഡ് പൂർത്തീകരിച്ചിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിൽ നിന്നും 23 വയസ്സുകാരനായ യുവ ഇന്ത്യൻ മിഡ്‌ഫീൽഡർ ജീക്സൺ സിങ്ങിനെ വമ്പൻ ട്രാൻസ്ഫർ തുക നൽകിയാണ് കൊൽക്കത്തൻ വമ്പൻമാർ സ്വന്തമാക്കുന്നത്.
തായ്‌ലാൻഡിൽ പ്രീസീസൺ പരിശീലനത്തിന് കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിനോടൊപ്പം പോയ ജീക്സൻ സിങ് നിലവിൽ ഈസ്റ്റ് ബംഗാൾ ക്യാമ്പിൽ ജോയിൻ ചെയ്യുവാൻ വേണ്ടി കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്.
Also Read – ദിമിയുടെ പകരം കിടിലൻ യൂറോപ്യൻ താരം?ബ്ലാസ്റ്റേഴ്സിന്റെ കണ്മുന്നിൽ നിന്നും എതിരാളികൾ തട്ടിയെടുത്തു..
ട്രാൻസ്ഫർ ടീമിന്റെ കാര്യത്തിൽ വരികയാണെങ്കിൽ ഏകദേശം 3.3 കോടി ഇന്ത്യൻ രൂപ ട്രാൻസ്ഫർ തുക വാങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തിനെ വിട്ടുനൽകുന്നത്. പ്രതിവർഷം രണ്ടര കോടി രൂപയും കൂടാതെ ബോണസുകളും ജീക്സൻ സിങ് കരാർ പ്രകാരം സാമ്പാദിക്കും.
Also Read – ആശാനെ വിളിച്ചു സംസാരിച്ചു??ഉറപ്പിച്ച തകർപ്പൻ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായത് ഇങ്ങനെ..