ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മികച്ച ഇന്ത്യൻ സസൈനിങ്ങുകളെ കൊണ്ടുവരാനുള്ള നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്.
എന്നാൽ അതേസമയം തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും താരങ്ങൾ കൊഴിഞ്ഞുപോകുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും യുവ ഇന്ത്യൻ താരമായ ആയുഷ് അധികാരിയെ ചെന്നൈയിൻ എഫ്സി സ്വന്തമാക്കിയതായി ഒഫീഷ്യലി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരുന്നു.
എന്നാൽ എത്ര ട്രാൻസ്ഫർ ഫീ വാങ്ങിയാണ് താരത്തിനെ ചെന്നൈയിൻ സ്വന്തമാക്കിയത് എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പറഞ്ഞില്ല. ആയുഷ് അധികാരിയെ മൂന്നു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും ചെന്നൈയിൻ എഫ്സി സ്വന്തമാക്കിയത്.
പ്രശസ്ത മാധ്യമമായ ഖേൽ നൗ നൽകുന്ന റിപ്പോർട്ട് പ്രകാരം ഏകദേശം 50ലക്ഷം രൂപയാണ് ആയുഷ് അധികാരിയുടെ ട്രാൻസ്ഫരറിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ട്രാൻസ്ഫർ തുക. ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾക്ക് വേണ്ടിയാണു നിലവിൽ ആരാധകർ കാത്തിരിക്കുന്നത്.