in ,

LOVELOVE AngryAngry CryCry LOLLOL OMGOMG

കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ സൂപ്പർ താരം തിരിച്ചുവന്നത് ഒഫീഷ്യൽ ആയി??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊണ്ടുവന്ന ഉക്രൈനിയൻ സൂപ്പർതാരമായ ഇവാൻ കല്യൂഷനി കേരള ബ്ലാസ്റ്റേഴ്സുമായുള്ള ലോൺ കരാർ അവസാനിച്ചതിനുശേഷം തന്റെ മാതൃക്ലബായ എഫ്സി ഒലക്സാൻഡ്രിയയിൽ ചേരാൻ മടങ്ങിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊണ്ടുവന്ന ഉക്രൈനിയൻ സൂപ്പർതാരമായ ഇവാൻ കല്യൂഷനി കേരള ബ്ലാസ്റ്റേഴ്സുമായുള്ള ലോൺ കരാർ അവസാനിച്ചതിനുശേഷം തന്റെ മാതൃക്ലബായ എഫ്സി ഒലക്സാൻഡ്രിയയിൽ ചേരാൻ മടങ്ങിയിരുന്നു.

റഷ്യ ഉക്രൈൻ യുദ്ധസാഹചര്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇവൻ കലിയുഷ്നിയെ കൊച്ചിയിൽ എത്തിക്കുന്നത്. ഒരു വർഷത്തെ ലോണടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരം ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ മികച്ച പ്രകടനമാണ് നടത്തിയത്.

ഉക്രൈനിയൻ ക്ലബ്ബായ ഒലക്സാന്ദ്രിയ എഫ്സി ഇവൻ കല്യൂഷ്നി ടീമിനോടൊപ്പം തിരിച്ചെത്തിയെന്ന് ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടുണ്ട്. 25കാരനായ താരത്തിനെ സ്വന്തമാക്കാൻ ഏകദേശം എട്ടു കോടി രൂപയോളം ഇന്ത്യൻ രൂപയാണ് ട്രാൻസ്ഫർ ഫീയായി
ഉക്രൈനിയൻ ക്ലബ്ബ് ആവശ്യപ്പെടുന്നത്.

അതിനാൽ തന്നെ താരത്തിനെ സ്വന്തമാക്കാൻ ഫിനാൻഷ്യലി ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ഐഎസ്എൽ ടീമുകൾ ഒന്നും മുന്നോട്ടു വന്നിട്ടില്ല. അതേസമയം ഇവാൻ കലിയൂഷനിയെ ലോണടിസ്ഥാനത്തിൽ സ്വന്തമാക്കാൻ യൂറോപ്പിലെ മറ്റു ക്ലബ്ബുകൾ രംഗത്തെത്തിയിരുന്നു എന്ന് നേരത്തെ ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും താരം ഇപ്പോൾ ഉക്രൈനിയൻ ക്ലബ്ബിനോടൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

തീയതിയും സമയവും കുറിച്ചു, എതിരാളികളെ വെട്ടിവീഴ്ത്താൻ ബ്ലാസ്റ്റേഴ്‌സ് പട തയ്യാറായിക്കോളൂ..

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പുഷ്പ തിരുമ്പി വന്തിട്ടാ?.. ലുണക്ക് ആശംസകളുമായി….