ഇന്ത്യൻ സൂപ്പർ ലീഗിന് വരാൻ പോകുന്ന സീസണിന് മുന്നോടിയായി പ്രീസീസൺ പരിശീലനം കൊച്ചിയിൽ വച്ച് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ഉടൻതന്നെ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് കളിക്കാൻ വേണ്ടി കൊൽക്കത്തയിലേക്ക് യാത്ര തിരിക്കും.
ഓഗസ്റ്റ് 13ന് ഗോകുലം കേരള എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലെ ആദ്യത്തെ മത്സരം അരങ്ങേറുന്നത്. ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം സ്‌ക്വാഡിൽ പുതുതായി ഇടം നേടിയ ഒരു താരമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
യോഷിൻബ എന്ന മണിപ്പൂരി സ്വദേശിയായ 19 വയസ് മാത്രം പ്രായമുള്ള മിഡ്ഫീൽഡ് താരത്തിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ തന്നെ റിസർവ് ടീമിലൂടെ വളർന്നുവന്ന താരത്തിന് ഇപ്പോൾ ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിൽ സീനിയർ ടീമിനോടൊപ്പം കളിക്കാനാണ് ബ്ലാസ്റ്റേഴ്സ് അവസരം നൽകുന്നത്.
ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലേക്കുള്ള അവസരങ്ങൾ കൂടുതൽ തുറക്കപ്പെടും. 19 വയസ്സ് മാത്രം പ്രായമുള്ള ഈ മിഡ്ഫീൽഡറേ പോലെ നിരവധി മികച്ച യുവതാരങ്ങളാണ് ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ നിന്നും മെയിൻ ടീമിലേക്കുള്ള പ്രൊമോഷൻ കാത്തിരിക്കുന്നത്.