in ,

LOLLOL

രണ്ടിൽ ഒരാൾ ബ്ലാസ്റ്റേഴ്‌സിലേക്ക് വരും, ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ ട്രാൻസ്ഫർ നീക്കങ്ങൾ ഇങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരുന്ന സീസണിലേക്ക് വേണ്ടി കാര്യമായ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ താരങ്ങളിൽ നിരവധി പേരെ നോട്ടമിട്ട കാര്യം നമ്മുക്ക് അറിയാവുന്നതാണ്. ഐഎസ്എലിൽ നിന്നും തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് റഡാർ ലിസ്റ്റിലുള്ള അധികം പേരും.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ യുവ സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ആഗ്രഹം വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ട്. മോഹൻ ബഗാന്റെ യൂത്ത് അക്കാദമിയിൽ നിന്നും സീനിയർ ടീമിലേക്ക് ഇടം നേടിയ 22-കാരനായ സൂപ്പർ താരത്തിനെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

കിയാൻ നസ്സിരി എന്ന് പേരുള്ള അറ്റാക്കിങ് മിഡ്‌ഫീൽഡ്, വിങ്ങർ പൊസിഷനുകളിൽ കളിക്കുന്ന താരത്തിനെ സ്ഥിരകരാറിൽ സ്വന്തമാക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുൻഗണന നൽകുന്നത്. 2019-ൽ സീനിയർ ടീം അരങ്ങേറ്റം കുറിച്ചതിന് ശേഷം 24 മത്സരങ്ങളിൽ മോഹൻ ബഗാന് വേണ്ടി ബൂട്ട് കെട്ടിയ താരം നാല് ഗോളുകൾ നേടിയിട്ടുണ്ട്.

സൂപ്പർ താരം വരുന്ന കാര്യത്തിൽ നിലവിൽ ഉറപ്പ് പറയാനാവില്ലെങ്കിലും ചർച്ചകൾ നന്നായി മുന്നോട്ട് പോയാൽ ബ്ലാസ്റ്റേഴ്സിന് സൈനിങ് നടത്താനാവും. അതേസമയം ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ട ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാൻ മോഹൻ ബഗാൻ ശ്രമിക്കുന്നുണ്ട്. ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാൻ മോഹൻ ബഗാന് കഴിഞ്ഞാൽ അതേ പൊസിഷനിൽ കളിക്കുന്ന കിയാൻ നസ്സിരിയെ വിൽക്കാൻ മോഹൻ ബഗാൻ തയ്യാറായേക്കാം.

ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ മോഹങ്ങൾക്ക് തിരിച്ചടി?ആകാശ് മിശ്രയുടെ കാര്യത്തിൽ ട്വിസ്റ്റ്‌..

OFFICIAL : സാമ്പത്തികപ്രതിസന്ധി കാരണം ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നു..