in ,

ഓഗ്ബച്ചയെ കടത്തിവെട്ടി ഒന്നാമൻ ആകാൻ ലൂണയും ദിമിയും തമ്മിൽ മത്സരം, ആര് വിജയിക്കും???

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കിരീടം മാത്രമാണ് നേടാൻ ആവാതെ പോയത്, അൽവാരോയും ലൂണയും എല്ലാം മിന്നി കളിച്ച സീസണിൽ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കാൻ ആയിരുന്നു ഇവാനാശാന്റെ സംഘത്തിന്റെ വിധി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കിരീടം മാത്രമാണ് നേടാൻ ആവാതെ പോയത്, അൽവാരോയും ലൂണയും എല്ലാം മിന്നി കളിച്ച സീസണിൽ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കാൻ ആയിരുന്നു ഇവാനാശാന്റെ സംഘത്തിന്റെ വിധി.

അതിനുശേഷം കഴിഞ്ഞ സീസണിൽ വിവാദകരമായ പ്ലേ ഓഫ് മത്സരത്തിൽ ബാംഗ്ലൂര് എഫ്സി ക്കെതിരെ മത്സരം പാതിവഴിയിൽ വെച്ച് നിർത്തിപ്പോയ കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് പിഴ വാങ്ങുകയും ചെയ്തിരുന്നു. എന്തായാലും കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിച്ച നിരവധി വിദേശ സൂപ്പർ താരങ്ങൾ ഇത്തവണ ടീമിനോടൊപ്പം ഇല്ല.

പക്ഷേ വിദേശ താരങ്ങളിലെ ചില സൂപ്പർ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ടീമിൽ നിലനിർത്തിയിട്ടുണ്ട്. അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ്, മാർക്കോ ലെസ്കോവിച്ച് തുടങ്ങിയ സൂപ്പർ താരങ്ങളെയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയത്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ എന്ന റെക്കോർഡ് കൂടി തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ദിമിത്രിയോസും ലൂണയും ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയണിയുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോററായ ബർത്തലോമിയോ ഓഗ്ബച്ച 15 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ നേടിയിട്ടുള്ളത്. 11 ഗോളുകൾ നേടിയ അഡ്രിയൻ ലൂണ, 12 ഗോളുകൾ നേടിയ ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരിൽ ഒരാൾ തീർച്ചയായും ഈ സീസണിൽ ഓഗ്ബച്ചയുടെ റെക്കോർഡ് തകർത്ത് ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ ആകും എന്ന് പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.

ഇതാണ് നമ്മുടെ മെസ്സി;ആരാധകന്റെ ആഗ്രഹം സഫലീകരിച്ചു മിശിഹാ; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ആരാധകൻ; വീഡിയോ കാണാം

ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ സൈനിങ് ഈ ആഴ്ചയിൽ അതും ഒരു സ്പാനിഷ് മാന്ത്രികൻ