ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അതിന്റെ രണ്ടാം പകുതിയിലേക്ക് കടന്നിരിക്കുകയാണ്, പ്ലേ ഓഫിൽ സ്ഥാനമുറപ്പിക്കാൻ അതിനിർണ്ണായകമായ മത്സരങ്ങളാണ് ഇനി ഓരോ ടീമുകളെയും കാത്തിരിക്കുന്നത്.
കൂടാതെ ജനുവരി ട്രാൻസ്ഫർ ജാലകം തുറക്കുകയും ചെയ്യുന്നതോട് കൂടി ടീം ശക്തപ്പെടുത്തുവാൻ പുതിയ താരങ്ങളെ ടീമിലെത്തിക്കുവാനും ഐഎസ്എൽ ക്ലബ്ബുകൾ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത് പതിവാണ്.
എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങൾക്കായി നീക്കങ്ങൾ നടത്തുമോ എന്നത് ആരാധകർക്ക് അറിയാനുള്ള ആകാംക്ഷയുണ്ട്.
തീർച്ചയായും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വളരെ സജീവമായി തന്നെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങൾക്കായുള്ള തിരച്ചിൽ നടത്തുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും താരങ്ങൾ മറ്റു ക്ലബ്ബുകളിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്. നിലവിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കഴിഞ്ഞ ആറു മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടില്ല.