ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ പ്രീസീസൺ പരിശീലനം കൊച്ചിയിലെ പരിശീലന മൈതാനത്തു ആരംഭിച്ചിരിക്കുകയാണ്.
അതേസമയം ട്രാൻസ്ഫർ മാർക്കറ്റിൽ നിരവധി താരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ശ്രമങ്ങൾ തുടരുന്നുണ്ട്. അതിൽ ഒരു താരമാണ് ജംഷഡ്പൂര് എഫ്സി വിട്ടുകൊണ്ട് നിലവിൽ ഫ്രീ ഏജന്റായി തുടരുന്ന ഇഷാൻ പണ്ഡിത.
നിലവിൽ ഇഷാൻ പണ്ഡിതക്ക് മുന്നിൽ സൗത്ത് ഇന്ത്യയിൽ നിന്നുമുള്ള ക്ലബ്ബുകളാണ് ഓഫറുകൾ നൽകി സ്വന്തമാക്കാൻ കാത്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ കൂടാതെ ചെന്നൈയിൻ എഫ്സി, ഹൈദരാബാദ് എഫ്സി, ബാംഗ്ലൂരു എഫ്സി എന്നിങ്ങനെയാണ് ടീമുകൾ.
എന്നാൽ ഓവൻ കോയൽ പരിശീലകനായ ചെന്നൈയിൻ എഫ്സിയിലേക്ക് ഇഷാൻ പോകാൻ സാധ്യതകൾ കുറവാണ്. പണത്തിനേക്കാൾ ഉപരി തനിക്ക് പ്ലെയിങ് ടൈം കിട്ടാൻ സാധ്യതയുള്ള ടീമിലേക്ക് പോകാനാണ് ഇഷാൻ പണ്ഡിതയുടെ ലക്ഷ്യം. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനിയും സമയം ബാക്കി നിൽക്കെ ഇഷാന്റെ ട്രാൻസ്ഫർ വാർത്തകൾ തുടരുകയാണ്.